Publish Date: Wed, 06 Nov 2019 (11:45 IST)
Updated Date: Wed, 06 Nov 2019 (11:46 IST)
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ആക്ഷന്‍ ഫാമിലി ത്രില്ലര്‍ ‘ഷൈലോക്ക്’ ക്രിസ്‌മസിന് പ്രദര്‍ശനത്തിനെത്തുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മീനയാണ് നായിക. തമിഴിലെ പ്രശസ്‌ത താരം രാജ്‌കിരണ്‍ ഷൈലോക്കില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴില്‍ ‘കുബേരന്‍’ എന്ന പേരിലും ഈ സിനിമ റിലീസ് ചെയ്യും.
പൂര്‍ണമായും ഒരു മാസ് എന്‍റര്‍ടെയ്‌നറായ ഷൈലോക്കില്‍ കലാഭവന്‍ ഷാജോണും ബൈജുവും ഏറെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മമ്മൂട്ടിച്ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാമാങ്കത്തിനു ശേഷമാകും സിനിമ റിലീസ് ചെയ്യുക എന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, മാമാങ്കമഹോത്സവത്തിനു ശേഷമാകും ചിത്രത്തിന്റെ ടീസർ, ട്രെയിലർ എന്നിവ പുറത്തിറങ്ങുക എന്നും നിർമാതാവ് ജോബി ജോർജ് പറയുന്നു.
‘അനേകായിരം മെസ്സേജുകൾ വരുന്നു, അതിനെല്ലാം ഒരേഒരു ഉത്തരം. മാമാങ്ക ഉത്സവത്തിന് ശേഷം, നന്മയുടെയും തിന്മയുടെയും ആൾ രൂപമായി ഇടിവെട്ടായി അവൻ വരും. മെഗാസ്റ്റാർ....... ഷൈലോക്ക്..... ലോഡിങ്...‘- ജോബി ഫേസ്ബുക്കിൽ കുറിച്ചു.
രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അജയ് വാസുദേവ് - മമ്മൂട്ടി ടീമിന്‍റേതായി എത്തുന്ന ചിത്രം മാമാങ്കത്തിനു ശേഷമാകും റിലീസ് ചെയ്യുക.
നീലിമ ലക്ഷ്മി മോഹൻ
Publish Date: Wed, 06 Nov 2019 (11:45 IST)
Updated Date: Wed, 06 Nov 2019 (11:46 IST)