മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം; രണ്ട് മാസ് കഥാപാത്രങ്ങൾ? ദുൽഖർ സൽമാന്റെ പ്രതീക്ഷകളിങ്ങനെ

നീലിമ ലക്ഷ്മി മോഹൻ

ബുധന്‍, 6 നവം‌ബര്‍ 2019 (14:56 IST)
ഒരുമിച്ച് ബിഗ്സ്ക്രീനിൽ വരാൻ മലയാളികൾ കാത്തിരിക്കുന്ന കോം‌മ്പോ ആണ് മമ്മൂട്ടി - ദുൽഖർ സൽമാൻ. ഇതുവരെ ഇരുവരേയും ഒന്നിപ്പിക്കാനുള്ള മികച്ച സ്ക്രിപ്റ്റ് ഒന്നും ലഭിച്ചില്ലെന്ന് വേണം പറയാൻ. രണ്ട് പേരും ഒരുമിച്ച് വരാൻ ആരാധകർ മാത്രമല്ല, ദുൽഖറും കാത്തിരിക്കുകയാണ്.  
 
ഇവർ ഒന്നിക്കുന്നു എന്ന് പല തവണ റിപ്പോർട്ടുകൾ വന്നെങ്കിലും അതൊന്നും നടന്നില്ല. ഇപ്പോൾ വാപ്പച്ചിയുടെ ഒപ്പം അഭിനയിക്കുന്നതിനെ കുറിച്ച് ദുൽഖർ സൽമാൻ തന്നെ മനസ്സ് തുറക്കുകയാണ്. ദുൽഖർ പറയുന്നത് തനിക്കു അതിനെ കുറിച്ച് ഒരു ഐഡിയയും ഇല്ല എന്നാണ്. 
 
ആ ചിന്തയേ വിട്ടിരിക്കുകയാണ് താനെന്നും നല്ലൊരു പ്രോജക്ട് വരണ്ടേ എന്നും ദുൽഖർ പറയുന്നു. താൻ എപ്പോൾ വേണമെങ്കിലും റെഡിയാണെന്ന് ദുൽഖർ പറയുന്നു. എന്നാൽ, തനിക്ക് ഡേറ്റ് ഉണ്ടെങ്കിലും വാപ്പച്ചിക്ക് ഡേറ്റ് ഉണ്ടാകുമോ എന്ന് സംശയമാണെന്നും താരം പറയുന്നു. വാപ്പച്ചിക്ക് രണ്ടും രണ്ട് ഐഡന്റിറ്റിയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട് എന്നും പറഞ്ഞ ദുൽഖർ, വരട്ടെ നോക്കാം എന്നും പറയുന്നു. 
 
ഇപ്പോൾ ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ്, അനൂപ് സത്യൻ ഒരുക്കുന്ന ചിത്രം എന്നിവയാണ് ദുൽഖർ ചെയ്തു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ. ദുൽഖറിന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയ് അടിത്താൽ അധികം വൈകാതെ റിലീസ് ചെയ്യും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ടീം ഇന്ത്യ തഴഞ്ഞതോടെ ട്രാക്ക് മാറ്റി; അഭിനയത്തിന്റെ ആദ്യ ഇന്നിങ്സ് വിജയകരമെന്ന് ഇർഫാൻ പത്താൻ