“എന്റെ ഭാഗ്യം, എനിക്കുകിട്ടിയ ലോട്ടറി...സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യേ...” - മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ ത്രില്ലില്‍ ‘പരസ്‌പര’ത്തിലെ ദീപ്‌തി !

അനിരാജ് എ കെ
ചൊവ്വ, 17 മാര്‍ച്ച് 2020 (15:16 IST)
മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരം ലോട്ടറിയടിച്ചതിന് തുല്യമാണെന്ന് ‘പരസ്‌പരം’ സീരിയലിലെ ദീപ്‌തി ഐ പി എസ് എന്ന കഥാപാത്രമായി തിളങ്ങിയ ഗായത്രി അരുണ്‍. ‘വണ്‍’ എന്ന ചിത്രത്തിലാണ് ഗായത്രി മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന വേഷത്തിലെത്തുന്നത്.
 
ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ടീന എന്ന കഥാപാത്രത്തെയാണ് ഗായത്രി വണ്ണില്‍ അവതരിപ്പിക്കുന്നത്. “മമ്മൂട്ടിക്കൊപ്പമാണ് അഭിനയിക്കേണ്ടതെന്ന് പ്രൊഡക്ഷന്‍ കണ്‍‌ട്രോളര്‍ ബാദുഷ വിളിച്ചുപറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാതായതുപോലെ ഒരു ഫീലായിരുന്നു. മമ്മൂക്കയോടൊപ്പം സീന്‍ ചെയ്യുന്നതുവരെ അദ്ദേഹത്തോടൊപ്പം ഞാന്‍ അഭിനയിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ടായിരുന്നില്ല” - ഗായത്രി പറയുന്നു.
 
മമ്മൂട്ടിയുടെ മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിനൊപ്പം സിനിമയിലുടനീളം നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമായിരിക്കും ഇത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിന് തിരക്കഥയെഴുതിയിരിക്കുന്നത് ബോബി - സഞ്‌ജയ് ടീമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

അടുത്ത ലേഖനം
Show comments