'കോം‌പ്രമൈസ് ചെയ്യണമെന്ന് അവർ പറഞ്ഞു‘ - വെളിപ്പെടുത്തലുമായി ഗായത്രി സുരേഷ്

അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് താന്‍ മറുപടി നല്‍കാറില്ലെന്നും ഗായത്രി പറഞ്ഞു.

വ്യാഴം, 4 ജൂലൈ 2019 (12:56 IST)
വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് താന്‍ മറുപടി നല്‍കാറില്ലെന്നും ഗായത്രി പറഞ്ഞു.
 
‘കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാറില്ല. ഇങ്ങനെ ചെയ്യുന്നവരെ അവഗണിക്കുന്നതാണ് നല്ലത്.’ ഗായത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കണമെന്നാണ് ഗായത്രിയ്‌ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്ത ധ്രുവന്‍ പറഞ്ഞത്. ഇരുവരും ഒന്നിച്ചഭിനയിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് അടുത്ത് തിയേറ്ററുകളിലെത്തിയിരുന്നു.
 
മായാവി, ടു കണ്‍ട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഷാഫിയും റാഫിയും ഒന്നിച്ച ചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. ഷാഫി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷറഫുദീന്‍, ധ്രുവന്‍ , ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായാണ് എത്തിയത്. കൊച്ചിന്‍ ഫിലിമ്‌സിന്റെ ബാനറില്‍ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മലയാളിയായ മാളവികയും ബോളിവുഡ് നടൻ വിക്കി കൌശലും പ്രണയത്തിൽ?