മലയാളിയായ മാളവികയും ബോളിവുഡ് നടൻ വിക്കി കൌശലും പ്രണയത്തിൽ?

വ്യാഴം, 4 ജൂലൈ 2019 (11:55 IST)
ദുൽഖർ സൽമാൻ നായകനായ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് പ്രശസ്ത ഛായാഗ്രാഹകനായ കെ.യു. മോഹനന്റെ മകളായ മാളവിക അഭിനയ രംഗത്ത് എത്തിയത്. നിര്‍ണായകം, ഗ്രേറ്റ് ഫാദര്‍ രജനീകാന്ത് ചിത്രം പേട്ട എന്നിവയാണ് മാളവിക അഭിനയിച്ച പ്രധാന സിനിമകള്‍. 
 
മാളവികയും ബോളിവുഡ് യുവനടന്‍ വിക്കി കൌശലും പ്രണയത്തിലാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും മാളവികയുടെ മുംബൈയിലെ വീട്ടില്‍ വിക്കി എത്തിയ വീഡിയോയും പുറത്തു വന്നതോടെയാണ് രണ്ടാളും ഡേറ്റിംഗിൽ ആണെന്ന ഗോസിപ്പുകൾ പ്രചരിച്ചത്. 
 
വിക്കി തന്റെ സഹോദരന്‍ സണ്ണി കൗശലിന്റെ ഒപ്പമാണ് മാളവികയുടെ വീട്ടില്‍ എത്തിയത്. വിക്കിയും സണ്ണിയും മാളവികയുടെ സഹോദരനും ഭക്ഷണം കഴിക്കാനിരിക്കുന്ന വീഡിയോയാണ് വൈറലായത്. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുമ്‌ബോള്‍ വിക്കി മാളവികയുടെ അമ്മയ്ക്കൊപ്പമിരുന്ന് സംസാരിക്കുന്നതായാണ് വീഡിയോയില്‍. വീഡിയോ എടുക്കുന്നത് മാളവികയാണെന്നാണ് ആരാധകര്‍ പറയുന്നത്.
 
എന്നാല്‍ വിക്കിയും സണ്ണിയും മാളവികയും സഹോദരന്‍ ആദിത്യ മോഹനനും ചെറുപ്പം മുതല്‍ക്കെ കളിച്ചു വളര്‍ന്നവരാണെന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നവരാണെന്നുമാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ശ്രീനിവാസൻ പറഞ്ഞതിന് ഒരു വിലയും നൽകുന്നില്ല, ഉത്തരം പറഞ്ഞ് അതിനെ മഹത്തരമാക്കാൻ ഉദ്ദേശമില്ലെന്ന് പാർവതി