ഞാൻ പരമാവധി സഹിക്കും, എല്ലാവരുടെയും ചരിത്രം എനിക്കറിയാം, അവസാനം ഫഹദിനെപ്പോലെ പൊട്ടിത്തെറിക്കും: ജഗദീഷ്

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (14:39 IST)
താൻ പരമാവധി സഹിക്കുമെന്നും എന്നാൽ പരിധി വിട്ടാൽ അവസാനം പൊട്ടിത്തെറിക്കുമെന്നും നടൻ ജഗദീഷ്. എല്ലാവരുടെയും ചരിത്രം തനിക്കറിയാമെന്നും കൂടുതലൊന്നും വിട്ടുപറയാൻ തന്നെ പ്രേരിപ്പിക്കരുതെന്നും ജഗദീഷ് തുറന്നടിച്ചു. താരസംഘടനയായ അമ്മയിൽ സിദ്ദിക്കുമായി നടക്കുന്ന വാദപ്രതിവാദങ്ങൾക്ക് മറുപടിയെന്നോണമാണ് ജഗദീഷിന്റെ പ്രതികരണം.
 
ഒരു വാട്‌സ് ആപ്പ് സന്ദേശത്തിലാണ് ജഗദീഷ് രൂക്ഷമായി പ്രതികരിക്കുന്നത്. വരത്തൻ എന്ന സിനിമ എല്ലാവരും കാണണം. അതിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രമാണ് ഞാൻ. എല്ലാം പരമാവധി സഹിക്കും. അവസാനം ഒരു പൊട്ടിത്തെറി ഉണ്ടാകും - ജഗദീഷ് വ്യക്തമാക്കി.
 
എല്ലാവരുടെയും ചരിത്രം എനിക്കറിയാം. ഒരു വാർത്താസമ്മേളനം വിളിച്ച് എല്ലാം വെളിപ്പെടുത്താൻ എനിക്ക് കഴിയും. പക്ഷേ അച്ചടക്കമുള്ള ആളാണ് ഞാൻ. എല്ലാ കാര്യങ്ങളും പുറത്തുപറയാൻ എന്നെ പ്രേരിപ്പിക്കരുത് - വാട്‌സ് ആപ്പ് സന്ദേശത്തിൽ ജഗദീഷ് പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'സസ്‌പെന്‍ഷന്‍ ജനങ്ങളെ പറ്റിക്കാന്‍'; രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍

Kerala Weather: തെക്കോട്ട് മഴ; ഇന്നും നാളെയും വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് ട്രിബ്യൂണൽ, അതീവ ജാഗ്രതയിൽ ധാക്ക

രേഖകൾ പരിശോധിക്കാതെ ജാമ്യമില്ല, ടി പി വധക്കേസ് പ്രതികളുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

അടുത്ത ലേഖനം
Show comments