Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിദ്ദിഖും കെ പി എ സി ലളിതയും പത്രസമ്മേളനം നടത്തിയത് ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ നിന്ന്: ജഗദീഷ്

സിദ്ദിഖും കെ പി എ സി ലളിതയും പത്രസമ്മേളനം നടത്തിയത് ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ നിന്ന്: ജഗദീഷ്

സിദ്ദിഖും കെ പി എ സി ലളിതയും പത്രസമ്മേളനം നടത്തിയത് ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ നിന്ന്: ജഗദീഷ്
, ബുധന്‍, 17 ഒക്‌ടോബര്‍ 2018 (13:57 IST)
കഴിഞ്ഞ ദിവസം സിദ്ദിഖും കെ പി എ സി ലളിതയും നടത്തിയ പത്രസമ്മേളനം ദിലീപ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സെറ്റിൽ നിന്നെന്ന് ജഗദീഷ്. കുറ്റാരോപിതനായ നടൻ ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് പത്രസമ്മേളനം വിളിച്ചുചേർത്തതിലെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും ചോദ്യം ചെയ്‌താൽ തെറ്റ് പറയാൻ കഴിയില്ലെന്നും ജഗദീഷ് വ്യക്തമാക്കി.
 
ആരോപണവിധേയനായ ആളെ അറസ്റ്റ് ചെയ്യണമെന്നല്ല, ധാര്‍മ്മികതയിലൂന്നി തീരുമാനം എടുക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. അത് നമ്മുടെ സമൂഹം ആവശ്യപ്പെടുന്നുമുണ്ട്. ജനറൽ ബോഡി ഉടൻ നടത്തില്ലെന്ന് പറയാൻ സിദ്ദിഖിന് എങ്ങനെയാണ് കഴിയുക. സിദ്ദിഖിന്റേത് ഗുരുതരമായ അച്ചടക്കലംഘനമാണ്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജഗദീഷ് പറയുന്നു.
 
ലളിത ചേച്ചി വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയത് ആരുടെ അറിവോടും സമ്മതത്തോടും കൂടിയാണ്? ലളിതച്ചേച്ചി സംഗീത അക്കാദമി ചെയര്‍പേഴ്‌സണ്‍ആയിരിക്കും. എന്നുവച്ച് ഇക്കാര്യത്തിൽ സംഘടനയെ പ്രതിനിധീകരിച്ച് സംസാരിക്കാൻ പറ്റില്ല. സംഘടനയിൽ നിന്ന് രാജിവെച്ചു പുറത്തു പോയ നടിമാരെ തിരിച്ചെടുക്കുന്നതിൽ പ്രസിഡന്റ് മോഹൻലാലിന് തുറന്ന സമീപനമാണുള്ളത്. അത് അദ്ദേഹം എന്നോട് പറഞ്ഞതുമാണ്. പക്ഷേ പത്രസമ്മേളനത്തിൽ അവർ പറഞ്ഞപ്പോൾ അത് മാപ്പ് പറഞ്ഞേ കയറ്റൂ എന്നായി. അവർ എന്തിനാണ് മാപ്പ് പറയേണ്ടത്? ഇത്രയും വലിയൊരു അതിക്രമത്തിലൂടെ ആ കുട്ടി കടന്ന് പോയിട്ട്, നമ്മൾ അവരോട് പറയുന്നു നിങ്ങള്‍മാപ്പ് പറയണമെന്ന്. അംഗീകരിക്കാവുന്നതിലും അപ്പുറമാണിതെന്നും ജഗദീഷ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവനക്കാരുടെ ധാര്‍ഷ്ട്യം ഇനി ജനം കൈകാര്യം ചെയ്യും: മിന്നൽ പണിമുടക്കിൽ കെ എസ് ആർ ടി സിക്ക് നഷ്ടം ഒരു കോടിയെന്ന് തച്ചങ്കരി