Publish Date: Sat, 05 Dec 2020 (13:29 IST)
Updated Date: Sat, 05 Dec 2020 (13:31 IST)
ജയലളിതയുടെ ബയോപികിനു വേണ്ടി തമിഴ് സിനിമാ ലോകം കാത്തിരിക്കുകയാണ്. ജയലളിതയുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് തലൈവിയിലെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കങ്കണ റനൗത്. ടീം കങ്കണ ട്വിറ്റർ പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നത്. രൂപത്തിൽ ജയലളിതയായി മാറിയിരിക്കുകയാണ് നടി. ചിത്രീകരണം പൂർത്തിയാക്കാൻ ഒരാഴ്ച കൂടിയേ ബാക്കിയുള്ളൂ എന്നും നടി അറിയിച്ചു.
"ജയ അമ്മയുടെ മരണ വാർഷികത്തിൽ, ഞങ്ങളുടെ തലൈവിയിൽ നിന്ന് ചില വർക്കിംഗ് സ്റ്റില്ലുകൾ പങ്കുവെക്കുന്നു. എൻറെ ടീമിന് നന്ദി പറയുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ ടീമിന്റെ ലീഡർ വിജയ് സാർ, അദ്ദേഹം ഒരു സൂപ്പർ ഹ്യൂമനെ പോലെ സിനിമ പൂർത്തിയാക്കാൻ പരിശ്രമിക്കുന്നു. ഇനി ഒരാഴ്ച കൂടി" - കങ്കണ ട്വിറ്ററിലൂടെ പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് 75 ദിവസങ്ങൾക്കു ശേഷം 2016 ഡിസംബർ 5ന് ഹൃദയാഘാതത്തെ തുടർന്നാണ് ജയലളിത അന്തരിച്ചത്.