ഞാന്‍ ഉദ്ദേശിച്ചത് ഇതാണ്, വിദ്യയായിരുന്നെങ്കില്‍ ലൈംഗികസ്പര്‍ശമുള്ള രംഗങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു: വിശദീകരണവുമായി കമല്‍

Webdunia
ചൊവ്വ, 16 ജനുവരി 2018 (20:48 IST)
മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ‘ആമി’ എന്ന സിനിമയുടെ ചിത്രീകരണത്തുടക്കം മുതല്‍ വിവാദങ്ങള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. ആമിയാകാന്‍ ആദ്യം നിശ്ചയിക്കപ്പെട്ടിരുന്ന വിദ്യാ ബാലന്‍ പ്രൊജക്ട് ഉപേക്ഷിക്കുന്നതോടെയാണ് വിവാദങ്ങളുടെ ഘോഷയാത്ര ആരംഭിച്ചത്.
 
ഏറ്റവും പുതിയതായി വന്ന വിവാദം ‘മഞ്ജു വാര്യര്‍ക്ക് പകരം വിദ്യാബാലനായിരുന്നെങ്കില്‍’ എന്ന് താരതമ്യപ്പെടുത്തി കമല്‍ നടത്തിയ കമന്‍റാണ്. വിദ്യയായിരുന്നെങ്കില്‍ ലൈംഗികത കൂടി ഉള്‍പ്പെടുത്തേണ്ടിവന്നേനേ, മഞ്ജു ആയതുകൊണ്ട് അതിലേക്ക് പോയില്ല എന്നൊക്കെ കമല്‍ പറഞ്ഞതായാണ് പ്രചരിച്ചത്. എന്നാല്‍ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞതെന്താണെന്ന് കമല്‍ വ്യക്തമാക്കുന്നു. 
 
"ഡേര്‍ട്ടി പിക്ചറിലെ നായികയായിരുന്നു വിദ്യ. അവരുടെ ആ രീതിയിലുള്ള പ്രതിച്ഛായ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. വിദ്യയാണ് നായികയായിരുന്നത് എങ്കില്‍ ശരീരപ്രദര്‍ശനം കൂടുതല്‍ നടത്താവുന്ന തലത്തില്‍ സിനിമ ചിത്രീകരിക്കുവാന്‍ എനിക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു. മഞ്ജു വാര്യര്‍ക്ക് കേരളത്തിലുള്ള പ്രതിച്ഛായ അതല്ല. അതുകൊണ്ടുതന്നെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സ്വാതന്ത്ര്യത്തിന്‍റെ പരിമിതി എനിക്കുണ്ടായിരുന്നു” - കമല്‍ വ്യക്തമാക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശംഖുമുഖത്തെ പോലീസ് അതിക്രമം; എസ്എഫ്ഐ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

പൂക്കോട്ടൂരിലെ ഫുട്വെയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

എംഎല്‍എയെക്കാള്‍ മുകളില്‍ വാര്‍ഡ് കൗണ്‍സിലര്‍! പുതിയ നെയിം ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ച് ആര്‍ ശ്രീലേഖ

റെക്കോർഡുകൾ തിരുത്തിയെഴുതി ബെവ്കോ; പുതുവത്സരത്തലേന്ന് വിറ്റത് 105.78 കോടി രൂപയുടെ മദ്യം

വെള്ളാപ്പള്ളി വർഗീയവാദിയല്ല, മതേതര നിലപാടുള്ള നേതാവ്: എം വി ഗോവിന്ദൻ

അടുത്ത ലേഖനം