മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ലെന്ന് കമല്‍ഹാസന്‍ !

Webdunia
വ്യാഴം, 9 നവം‌ബര്‍ 2017 (15:15 IST)
ഇന്ത്യന്‍ സിനിമയിലെ അഭിനയചക്രവര്‍ത്തിമാരാണ് കമല്‍ഹാസനും അമിതാഭ് ബച്ചനും മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ പരസ്പരം ഏറെ ബഹുമാനിക്കുന്നവരും ഓരോരുത്തരും അടുത്തയാളിന്‍റെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നവരുമാണ്. ഇവര്‍ തമ്മില്‍ തമ്മില്‍ വലിയ സ്നേഹബന്ധവുമുണ്ട്. 
 
കമല്‍ഹാസന്‍ ഈയിടെ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ അഭിപ്രായം കേട്ടോ? മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതുകേട്ട് ആരാധകര്‍ അമ്പരക്കേണ്ട. പോസിറ്റീവായ അര്‍ത്ഥത്തില്‍ തന്നെയാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.
 
മോഹന്‍ലാല്‍ അഭിനയിക്കുകയല്ല ബിഹേവ് ചെയ്യുകയാണ് ചെയ്യുന്നതെന്നാണ് കമലിന്‍റെ അഭിപ്രായം. ഇത്രമാത്രം സ്വാഭാവികത മറ്റൊരുനടനിലും താന്‍ കണ്ടിട്ടില്ലെന്നും കമല്‍ വ്യക്തമാക്കുന്നു. മോഹന്‍ലാലിന്‍റെ കിരീടവും വാനപ്രസ്ഥവുമൊക്കെ ഒരു പ്രേക്ഷകനെന്ന നിലയില്‍ തന്നെ അസ്വസ്ഥനാക്കിയെന്നും കമല്‍ഹാസന്‍ പറയുന്നു.
 
സിനിമ മാത്രം സ്വപ്നം കണ്ട് സഞ്ചരിക്കുന്നയാളാണ് മമ്മൂട്ടിയെന്നും അതിനുള്ള സാക്‍ഷ്യങ്ങളാണ് മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രങ്ങളെന്നും കമല്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അടുത്ത ലേഖനം
Show comments