Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദാമ്പത്യജീവിതത്തിൽ സമാധാനം വേണോ? കുഞ്ചാക്കോ ബോബൻറെ നിയമം ഒന്നു പരീക്ഷിച്ചുനോക്കൂ !!

ദാമ്പത്യജീവിതത്തിൽ സമാധാനം വേണോ? കുഞ്ചാക്കോ ബോബൻറെ നിയമം ഒന്നു പരീക്ഷിച്ചുനോക്കൂ !!

കെ ആർ അനൂപ്

, വെള്ളി, 7 ഓഗസ്റ്റ് 2020 (20:27 IST)
ദാമ്പത്യജീവിതത്തിൽ സമാധാനം നിലനിർത്താൻ കുഞ്ചാക്കോ ബോബന് തന്റേതായ ഒരു നിയമമുണ്ട്. ഭാര്യ പ്രിയയ്ക്കൊപ്പം മനോഹരമായ സെൽഫി ചിത്രം പങ്കുവെച്ചുകൊണ്ട് താരം പറയുന്നത് ഇങ്ങനെയാണ്. തലമുറകളായി കൈമാറിവരുന്ന സുവർണ്ണ നിയമം ആണെന്ന് ആദ്യമേ പറഞ്ഞു കൊണ്ടാണ് ചാക്കോച്ചന്റെ കുറിപ്പ് ആരംഭിക്കുന്നത്. "നിങ്ങൾ വരയ്ക്കുന്ന വരയ്ക്ക് അപ്പുറം ഭാര്യ കടക്കാതെ ഇരിക്കട്ടെ. വര എവിടെ വയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ." എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.
 
എന്നാൽ ഇത് വിവാഹ വാർഷിക ഫോട്ടോയാണ് എന്നാണ് ആരാധകരിൽ ചിലർ വിചാരിച്ചത്. അവർ താരത്തിന്  ആശംസകളും അറിയിച്ചിട്ടുണ്ട്. 2005 ഏപ്രിൽ 2ന് ആയിരുന്നു കുഞ്ചാക്കോ ബോബൻറെ വിവാഹം നടന്നത്. ഗീതു മോഹൻദാസ് , ലെന തുടങ്ങി നിരവധി താരങ്ങൾ ചിരി ഇമോജിയുമായി എത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുൽഖർ ചിത്രം കുറുപ്പിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ചാക്കോയുടെ കുടുംബം