Publish Date: Fri, 07 Aug 2020 (10:00 IST)
Updated Date: Fri, 07 Aug 2020 (10:03 IST)
ബോളിവുഡ് സിനിമയിലെ പുരുഷമേധാവിത്വത്തെ രൂക്ഷമായി വിമർശിച്ച് നടി രവീണ ഠണ്ടൻ. സിനിമയിലെ അത്തരം വ്യവസ്ഥിതികളെ അംഗീകരിച്ച് കൊടുക്കാത്തത് കൊണ്ട് തന്നെ അഹങ്കാരിയായാണ് മുദ്രകുത്തിയിരുന്നതെന്നും രവീണ പിങ്ക് വില്ലയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിനിമയിൽ എനിക്ക് ഗോഡ് ഫാദറില്ലായിരുന്നു. ഒരു പ്രത്യേക ക്യാമ്പിലെ അംഗവുമല്ലായിരുന്നു. അതുകൊണ്ടു തന്നെ എന്നെ പ്രമോട്ട് ചെയ്യാൻ നായകന്മാർ ഉണ്ടായിരുന്നില്ല. അവസരങ്ങൾക്കായി നായകന്മാർക്കൊപ്പം കിടന്നുകൊടുക്കാനോ പ്രണയബന്ധങ്ങൾ ഉണ്ടാക്കാനോ ഞാൻ തയ്യാറായിരുന്നില്ല. അന്ന് ഞാൻ അതിനാൽ തന്നെ അഹങ്കാരിയെന്ന് മുദ്രകുത്തപ്പെട്ടു. മാധ്യമപ്രവർത്തകർ അന്നൊന്നും പിന്തുണയുമായി വന്നിരുന്നില്ലെന്നും രവീണ പറഞ്ഞു.