Publish Date: Mon, 17 Sep 2018 (09:46 IST)
Updated Date: Mon, 17 Sep 2018 (09:48 IST)
ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയാണ് കാവ്യ മാധവൻ. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നു വേണ്ട മലയാളത്തിലെ ഒട്ടുമിക്ക താര രാജാക്കന്മാരോടൊപ്പം കാവ്യ അഭിനയിച്ചിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത ചാന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രം കാവ്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.
ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ചുണ്ടായ രസകരമായ സംഭവം സംവിധായകൻ ലാൽ ജോസ് അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന നായിക നായകനിൽ വെളിപ്പെടുത്തിയിരുന്നു. ഷൂട്ടിങ്ങിനിടെ സെറ്റിൽവെച്ച് കാവ്യയോട് ചോദിച്ചു ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരാണെന്ന്. ദിലീപ് അടുത്തുള്ളപ്പോഴായിരുന്നു ചോദ്യം. ഉടൻ തന്നെ കുഞ്ചാക്കോബോബൻ എന്ന് കാവ്യ പറയുകയായിരുന്നു.
ഉടൻ തന്നെ ദിലപ് അവിടെ നിന്ന് എഴുന്നേറ്റ് പോകുകയായിരുന്നു. ഇനി ചിത്രത്തിൽ അഭിനയിക്കണ്ട എന്നു വരെ പറഞ്ഞ് കാവ്യയെ പേടിപ്പിക്കുകയും ചെയ്തിരുന്നു. പിതിയ താരത്തിന് ഇത്രയ്ക്ക് അഹങ്കാരമോ ഇനി അഭിനയിപ്പിക്കില്ല എന്നൊക്കെ പറഞ്ഞ് കാവ്യയെ എല്ലാവരും കൂടി വിരട്ടി. ദിലീപ് ഇരിക്കുമ്പോൽ ദിലീപിനെ അല്ലേ പറയേണ്ടത് എന്നും ചിലർ ചോദിച്ചു.
സംഭവം കൈവിട്ട് പോകുമോ എന്ന് ഭയന്ന കാവ്യ ദിലീപിനടുത്തെത്തി പറഞ്ഞു. സിനിമയിൽ എനിയ്ക്ക് ഏറ്റും ഇഷ്ടം ചാക്കോച്ചനെയാണ്. എന്നാൽ അല്ലാതെ ഏറ്റവും ഇഷ്ടം ചേട്ടനെ( ദിലീപിനെ) ആണെന്ന് . ഉടൻ തന്നെ സെറ്റിൽ ചിരി നിറയുകയായിരുന്നുവെന്നും ലാൽ ജോസ് പറഞ്ഞു.