മലയാളികൾക്ക് അൽപ്പം തടിയുള്ള സ്ത്രീകളെയാണ് ഇഷ്ടം: റിമി ടോമി
പുരുഷന്മാർക്കിഷ്ടം തടിച്ച സ്ത്രീകളെ?
Publish Date: Sat, 15 Sep 2018 (13:17 IST)
Updated Date: Sat, 15 Sep 2018 (13:18 IST)
കേരളത്തിലെ പുരഷൻമാർക്ക് എപ്പോഴും അൽപം തടിമിടുക്കുള്ള സ്ത്രീകളെയാണു ഇഷ്ടമെന്ന് ഗായിക റിമി ടോമി. മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയിലായിരുന്നു റിമിയുടെ നർമരൂപേണയുള്ള പരാമർശം. പരിപാടിയിലേക്ക് ചലച്ചിത്രതാരം ചിത്രയെ സ്വാഗതം ചെയ്താണു റിമി ഇങ്ങനെ പറഞ്ഞത്.
അതിഥിയായി എത്തിയ പ്രിയ രാമനോടായിരുന്നു റിമിയുടെ സംസാരം. 'ഇനി ഈ പരിപാടിയിലേക്ക് ഞാൻ പ്രിയയുടെ ഒരു കൂട്ടുകാരിയെ വിളിക്കാൻ പോകുകയാണ്. കൂട്ടുകാരി എന്നു പറഞ്ഞാൽ കുറച്ചു കൂടി സിനിമയിൽ കുറച്ചു കൂടി സീനിയറായി വരും. 1985, 86 കാലഘട്ടത്തിലാണ് ഈ ചേച്ചിയുടെ ആദ്യ സിനിമ വരുന്നത്. ഇന്നത്തെ പോലെ സ്ലിംബ്യൂട്ടി ഒന്നും അല്ല. അവർ വന്നാൽ ഒരു ഒന്നൊന്നര ആളായിരുന്നു. നമ്മുടെ പുരുഷൻമാരുടെ ടേസ്റ്റ് ഇപ്പോഴും മാറിയിട്ടൊന്നുമില്ല. ഇത്തിരി തടിയൊക്കെ ഉള്ളവരെ ഇപ്പോഴും ഇഷ്ടമാണ്.‘- റിമി പറഞ്ഞു.