ആളുകളുടെ ഇടയിലൂടെ നടന്നു, ആരും എന്നെ തിരിച്ചറിഞ്ഞില്ല: ലെന

കെ ആർ അനൂപ്
ശനി, 8 ഓഗസ്റ്റ് 2020 (22:40 IST)
സിനിമയിൽ എന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുന്ന താരമാണ് ലെന. അതിനായി തന്റെ രൂപത്തിലും ഭാവത്തിലും താരം മാറ്റം വരുത്താറുണ്ട്. ഇത്തരത്തിൽ 'ആർട്ടിക്കിൾ 21' എന്ന സിനിമയിലെ താമര എന്ന കഥാപാത്രത്തെ ചിത്രീകരിക്കുന്ന സമയത്ത് ഉണ്ടായ അനുഭവത്തെ കുറിച്ച് പറയുകയാണ് താരം.
 
ആക്രിപെറുക്കി ജീവിക്കുന്ന ഒരു തമിഴ് സ്ത്രീയാണ് താമര. ഇവർക്ക് രണ്ട് മക്കളുണ്ട്. അതിനാൽ തന്നെ സിനിമയുടെ ചിത്രീകരണം യഥാർഥ ആക്രി ഗോഡൗണിൽ ആണ് നടന്നത്. താമരയെ പോലെ ഒരുപാട് സ്ത്രീകളെ നിരീക്ഷിച്ചതിന് ശേഷമാണ് കഥാപാത്രം ചെയ്തത് എന്നാണ് ലെന പറയുന്നത്. കഥാപാത്രത്തിനുവേണ്ടി പ്രത്യേകതരം മേക്കപ്പ് ആയിരുന്നു ഉപയോഗിച്ചത്. തല മുതൽ കാല് വരെ പ്രത്യേക ടോണിലുള്ള മേക്കപ്പായിരുന്നു. 
 
അതുകൊണ്ടുതന്നെ ആളുകളുടെ ഇടയിൽ അനായാസം ഇറങ്ങി നടക്കാനും ആയെന്ന് താരം പറയുന്നു. പല കടകളിലും കയറി സാധനങ്ങൾക്ക് വില പേശി വാങ്ങിച്ചു. ചിലർ എന്നെ ഇറക്കി വിട്ടു. ആരും എന്നെ തിരിച്ചറിഞ്ഞില്ല - ലെന പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

അടുത്ത ലേഖനം
Show comments