മമ്മൂട്ടിയെ പോലെയൊരു ഗ്രേറ്റ് ആക്ടറാണ് ദുൽഖർ സൽമാൻ: മധുബാല

കെ ആര്‍ അനൂപ്
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (19:28 IST)
ഇന്ന് മലയാള സിനിമയ്ക്ക് പുറത്തും വലിയ ആരാധക പിന്തുണയുള്ള ദുൽഖര്‍ സല്‍മാനെക്കുറിച്ച് നടി മധുബാല പറയുന്നത് ശ്രദ്ധിച്ചുവോ?. സാധാരണ യുവനടന്മാരെ പോലെ​ഫൈറ്റും​ഡാൻസും​മാത്രമല്ല​അഭിനയത്തിലും നല്ല കഴിവുള്ള നടനാണ് ദുൽഖർ എന്നാണ് മധുബാല പറയുന്നത്. മമ്മൂട്ടിയുടെയും ദുൽഖറിന്റെയും ഒപ്പം അഭിനയിക്കാൻ സാധിച്ചത് ഒരു ഭാഗ്യമാണെന്നും താരം പറയുന്നു.
 
മമ്മൂട്ടിയുടെ 'അഴകൻ' എന്ന ചിത്രത്തിലൂടെയാണ് മധുബാല സിനിമയിലെത്തിയത്. വർഷങ്ങൾക്കിപ്പുറം ദുൽഖറിനൊപ്പം 'സംസാരം ആരോഗ്യത്തിന് ഹാനികരം' എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
 
“മമ്മൂട്ടിയെ പോലെ ഒരു ഗ്രേറ്റ് ആക്ടറാണ് ദുൽഖർ. ഒരേസമയം പഴയ ശൈലിയും പുതിയ സ്റ്റൈലും പിന്തുടരുന്ന ആളാണ് അദ്ദേഹം” - മധുബാല പറഞ്ഞു.
 
മണിരത്നത്തിന്റെ റോജ എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട താരമാണ് മധുബാല. നീലഗിരി, യോദ്ധാ, എന്നോടിഷ്‌ടം കൂടാമോ, ഒറ്റയാള്‍ പട്ടാളം എന്നീ മലയാള ചിത്രങ്ങളില്‍ മധു അഭിനയിച്ചു.
 
ജെന്‍റില്‍‌മാന്‍, ഫൂല്‍ ഓര്‍ കാണ്ഡെ, മിസ്റ്റര്‍ റോമിയോ, ഉഡാന്‍, ഇരുവര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയകഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ഇപ്പോള്‍ ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ എന്ന ചിത്രത്തിന്‍റെ എം ജി ആറിന്‍റെ പത്‌നി ജാനകി രാമചന്ദ്രനായി അഭിനയിച്ചുവരികയാണ് മധുബാല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments