Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീരയ്‌ക്ക് കൂടുതല്‍ ഇഷ്‌ടം ഹരിയെയോ കൃഷ്‌ണനെയോ? ഉത്തരം കിട്ടാത്ത 22 വര്‍ഷങ്ങള്‍ !

മീരയ്‌ക്ക് കൂടുതല്‍ ഇഷ്‌ടം ഹരിയെയോ കൃഷ്‌ണനെയോ? ഉത്തരം കിട്ടാത്ത 22 വര്‍ഷങ്ങള്‍ !

കെ ആര്‍ അനൂപ്

, ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (15:31 IST)
ഫാസിൽ ചിത്രം 'ഹരികൃഷ്ണൻസ്' റിലീസ് ആയിട്ട് ഇന്നേക്ക് 22 വർഷം. മോഹൻലാലും മമ്മൂട്ടിയും തകര്‍ത്തഭിനയിച്ച സിനിമയില്‍ നായിക മീരയായി ജൂഹി ചൌള അഭിനയിച്ചു. മീരയെ ഹരിക്കാണോ കൃഷ്ണനാണോ കൂടുതല്‍ ഇഷ്ടം എന്നത് ഇന്നും സിനിമാ പ്രേമികൾക്ക് ഇടയിൽ ചർച്ച ചെയ്യുന്ന വിഷയമാണ്. ഇരട്ട ക്ലൈമാക്‍സെന്ന അപൂർവ്വതയും ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു. 
 
മോഹൻലാലിനോടും മമ്മൂട്ടിയോടും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളെന്ന നിലയ്ക്ക് ഇങ്ങനെയൊരു സിനിമ ചെയ്യുക എന്നത് ആദ്യം കൗതുകമായിരുന്നുവെന്ന്  ഫാസിൽ പറയുന്നു. മീരയുടെ സുഹൃത്തായ ഗുപ്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകൻ രാജീവ് മേനോനായിരുന്നു. ആദ്യം ഷാരുഖ് ഖാനെ ഈ വേഷത്തിനായി തീരുമാനിച്ചിരുന്നു. ഡേറ്റ് ഇല്ലാത്തതിനാൽ അദ്ദേഹം അഭിനയിച്ചില്ല. കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
 
പ്രണവം ആർട്സിന്റെ ബാനറിൽ സുചിത്ര മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് ആണ് വിതരണം ചെയ്‌തത്. ഫാസിലിന്‍റേതുതന്നെയായിരുന്നു കഥയും തിരക്കഥയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ‘നായാട്ട്’, ജോജുവും ചാക്കോച്ചനും ഒന്നിക്കുന്നു