ആ പടത്തിലെ മമ്മൂട്ടിയില്‍ നിന്ന് മോഹന്‍ലാല്‍ ഒരുപാട് പഠിച്ചു!

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (15:11 IST)
വോയ്സ് മോഡുലേഷനില്‍ മലയാളത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ മറ്റൊരു നടനില്ല. സംഭാഷണത്തില്‍ കൃത്യമായ വികാരനിയന്ത്രണങ്ങള്‍ വിജയകരമായി നടപ്പാക്കിയതാണ് മമ്മൂട്ടിയെ എതിരാളികളില്ലാത്ത നടനായി വളര്‍ത്തിയത്. താന്‍ സംവിധാനം ചെയ്ത ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന ചിത്രം മുതലാണ് മമ്മൂട്ടി വോയിസ് മോഡുലേഷനില്‍ ശ്രദ്ധിച്ചുതുടങ്ങിയതെന്ന് സംവിധായകന്‍ ഫാസില്‍ അടുത്തിടെ പറഞ്ഞിരുന്നു.
 
“മമ്മൂട്ടി വോയ്സ് മോഡുലേഷന്‍റെ കാര്യം ശ്രദ്ധിച്ചുതുടങ്ങിയത് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ മുതലാണ്. ഒരുദിവസം എറണാകുളം ബി ടി എച്ചില്‍ പോയപ്പോള്‍ അവിടെ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഉണ്ട്. അവര്‍ തലേദിവസമാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ കണ്ടത്. എന്നെ കണ്ടയുടനെ പറഞ്ഞു - ‘ഞങ്ങള്‍ മോഹന്‍ലാലിന്‍റെയടുത്ത് പറയാനിരിക്കുകയായിരുന്നു, അതിലെ മമ്മൂട്ടിയുടെ വോയിസ് മോഡുലേഷന്‍ അപാരമാണ്. അതൊന്ന് കേട്ടുനോക്കാന്‍’. പിന്നീട് മോഹന്‍ലാല്‍ ആ പടം കാണുകയും ലാലിന്‍റെ വോയിസ് മോഡുലേഷനില്‍ മാറ്റമുണ്ടാകുകയും ചെയ്തു“ - ഫാസില്‍ പറയുന്നു.
 
“ഞാന്‍ പിന്നീട് തുടര്‍ച്ചയായി നാല് മമ്മൂട്ടിച്ചിത്രങ്ങള്‍ ചെയ്തു. അതിനുശേഷമാണ് ലാലിനെ വച്ച് മണിച്ചിത്രത്താഴ് എടുക്കുന്നത്. മണിച്ചിത്രത്താഴ് കണ്ടശേഷം മമ്മൂട്ടി എന്നെ വിളിച്ചുപറഞ്ഞു, ‘അങ്ങേര് അത് ഗംഭീരമായി ചെയ്തിട്ടുണ്ട്’ എന്ന്” - ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് അടുത്തിടെ ഫാസില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാളെ വോട്ടെടുപ്പ്: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല യുവതി പ്രവേശനം: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാന്‍ കോടതി കഴിയുമെന്ന് സുപ്രീംകോടതി

ചാനലുകളിലെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെയും രാഷ്ട്രീയ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇറാന്‍ വെടിനിര്‍ത്തല്‍ : ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം, നെതന്യാഹുവിനെതിരെ പ്രതിപക്ഷം

ബിജെപി വോട്ടിന് വേണ്ടി പണം നല്‍കിയെന്ന് ആരോപണം; കൈയിലുള്ള പണം പെന്‍ഷന്‍ പണമാണെന്ന് വൃദ്ധ, പരിശോധന നടത്തി ഫ്‌ലൈയിംഗ് സ്‌ക്വാഡ്

അടുത്ത ലേഖനം
Show comments