'അപ്പോ എല്ലാം പറഞ്ഞപോലെ ഈ ഓണം ഞങ്ങളിങ്ങെടുക്കുവാണേ'; അഡാറ് ഐറ്റവുമായി മമ്മൂട്ടി

'അപ്പോ എല്ലാം പറഞ്ഞപോലെ ഈ ഓണം ഞങ്ങളിങ്ങെടുക്കുവാണേ'; അഡാറ് ഐറ്റവുമായി മമ്മൂട്ടി

തിങ്കള്‍, 13 ഓഗസ്റ്റ് 2018 (13:13 IST)
പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് 'ഒരു കുട്ടനാടൻ ബ്ലോഗ്'. മമ്മൂട്ടിയുടെ ചിത്രങ്ങളിലെല്ലാം കൂളിങ് ഗ്ലാസും ജാക്കറ്റുമൊക്കെയാണെന്ന് പറഞ്ഞ് പരിഹസിക്കുന്നവർക്കുള്ള മറുപടിയാണ് ഈ നാട്ടിൻ പുറത്തുകാരൻ ഹരി. അനുസിത്താരയും റായ്‌ ലക്ഷ്‌മിയും നായികാ വേഷത്തിലെത്തുള്ള ചിത്രം ഓണം റിലീസാണ്.
 
തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതകൂടി 'ഒരു കുട്ടനാടൻ ബ്ലോഗി'ന് സ്വന്തമാണ്. സിനിമയുടെ പോസ്‌റ്ററുകളും ഗാനവുമൊക്കെ ഇതിനകം തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. 'അബ്രഹാമിന്റെ സന്തതികൾ' എന്ന തകർപ്പൻ ഹിറ്റിന് ശേഷം തിയേറ്ററുകൾ കീഴടക്കാനെത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.
 
ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലറാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 'ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ നിരവധി തവണ പഴി കേട്ടയാളാണ് താനെ'ന്ന മമ്മൂട്ടിയുടെ ഡയലോഗോട് കൂടിയാണ് ട്രെയിലർ തുടങ്ങുന്നത്. നാട്ടുകാർക്ക് പ്രിയപ്പെട്ട ഹരി എന്ന കഥാപാത്രത്തെ ചുറ്റിപറ്റി നടക്കുന്ന കാര്യങ്ങളാണ് ടീസറിലും കാണാൻ സാധിക്കുന്നത്. സമീപകാല സംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ചില സംഭവവികാസങ്ങളും ചിത്രത്തിലുണ്ടെന്ന് ട്രെയിലർ നമുക്ക് പറഞ്ഞുതരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘അതൊന്നും സത്യമല്ല‘- അഭ്യൂഹങ്ങളെ പൊളിച്ചടുക്കി ദുൽഖർ സൽമാൻ