മമ്മൂട്ടിയെ തിയേറ്ററില്‍ കണ്ടാല്‍ മതി, ‘വണ്‍’ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യില്ലെന്ന് നിർമാതാക്കൾ

കെ ആര്‍ അനൂപ്

ചൊവ്വ, 26 മെയ് 2020 (13:13 IST)
കേരള മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന വൺ എന്ന ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഇച്ചായീസ് പ്രൊഡക്ഷന്‍ അറിയിച്ചു. നിര്‍മ്മാതാക്കള്‍ പുറത്തു വിട്ട കുറിപ്പിലൂടയാണ് ഇക്കാര്യം അറിയിച്ചത്. വൺ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യില്ലെന്നും ലോക ജനത നേരിടുന്ന ഈ അനിശ്ചിതാവസ്ഥ മാറിയശേഷം തിയേറ്ററുകൾ വഴിയായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്നും നിർമാതാക്കൾ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.  
 
കോവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നതിനാൽ പല സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകൾ വഴി റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് നിർമ്മാതാക്കൾ രംഗത്തുവന്നിരിക്കുന്നത്. 
 
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍. ജോജു ജോര്‍ജ്ജ്, രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, മേഘനാഥന്‍, മുകുന്ദന്‍, രശ്മി ബോബന്‍, സുധീര്‍ കരമന, വെട്ടുക്കിളി പ്രകാശ്, സുദേവ് നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്. ഛായാഗ്രഹണം ആര്‍ വൈദി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പിണറായിയുടെ ജീവചരിത്രം സിനിമയായാല്‍ മമ്മൂട്ടി അഭിനയിക്കുമോ? ശ്രീകുമാർ മേനോന്‍റെ പ്ലാന്‍ എന്ത് ?