Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ഇനി റഷ്യനും അറബിയും സംസാരിക്കും, പുതിയ പദ്ധതികളുമായി മെഗാസ്റ്റാര്‍ !

മമ്മൂട്ടി ഇനി റഷ്യനും അറബിയും സംസാരിക്കും, പുതിയ പദ്ധതികളുമായി മെഗാസ്റ്റാര്‍ !
, ചൊവ്വ, 26 മെയ് 2020 (10:49 IST)
മമ്മൂട്ടി ചിത്രം മാസ്റ്റർ പീസ് റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. 2017 ൽ അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർ പീസ് മലയാളത്തിൽ നിന്ന് റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്ന ആദ്യ ചിത്രം ആണെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. 2018ൽ ചാണക്യൻ എന്ന ടൈറ്റിലിലാണ് തമിഴിലേക്ക് ചിത്രം മൊഴിമാറ്റി  തിയേറ്ററുകളിലെത്തിയത്. ഹിന്ദി, തെലുങ്ക് ഭാഷകളിലേക്കും മാസ്റ്റർപീസ്  നേരത്തെ മൊഴിമാറ്റിയിരുന്നു.
 
നോര്‍വെ ആസ്ഥാനമായ ഫോര്‍ സീസണ്‍ ക്രിയേഷന്‍സാണ് ചിത്രം റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റിയത്. ഫോര്‍സീസണുമായി കഴിഞ്ഞ ദിവസം ധാരണാപത്രത്തില്‍ ഒപ്പുവച്ചതായും നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് അറിയിച്ചു. മാസ്റ്റർ പീസിൻറെ തിരക്കഥ എഴുതിയത് ഉദയ് കൃഷ്ണ ആയിരുന്നു. 
 
മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ ഷാജോണ്‍, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, മഖ്ബൂല്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ്, പൂനം ബജ്‍വ, ലെന എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മാസ്റ്റര്‍പീസ് അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച പുരോഗമിക്കുന്നതായും നിര്‍മ്മാതാവ് സി എച്ച്‌ മുഹമ്മദ് അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന് ഇഷ്ടമുള്ള ഇൻസ്റ്റഗ്രാം പോസ്റ്റുമായി ദുൽഖർ സൽമാൻ