"എം ശിവപ്രസാദ് ചേട്ടനെ എനിക്ക് വലിയ ഇഷ്ടമാണ്, കാര്യങ്ങൾ കൃത്യമായി പറയുന്ന നേതാവ്" വൈറലായി മീനാക്ഷിയുടെ വീഡിയോ
താൻ സ്ഥിരം കാണുകയും കേൾക്കുന്ന നേതാവാണ് ശിവപ്രസാദെന്നും കാര്യമുള്ള കാര്യം പറയുന്നവരെ വലിയ ഇഷ്ടമാണെന്നും മീനാക്ഷി പറഞ്ഞു
ബാലതാരമായി സിനിമയിലെത്തി പിന്നീട് ജനപ്രിയ അവതാരകയായി മാറിയ യുവതാരമാണ് മീനാക്ഷി അനൂപ്. സോഷ്യൽമീഡിയയിൽ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞ് ഏറെ കയ്യറി നേടിയ മീനാക്ഷി അഭിനന്ദനങ്ങൾക്കൊപ്പം ഏറെ വിമർശനങ്ങളും നേരിടാറുണ്ട്. എന്നാൽ തനിക്കെതിരെ ഉയരുന്ന ട്രോളുകൾക്ക് ഉരുളക്കുപ്പേരിയായി മീനാക്ഷി അതേ നാണയത്തിൽ തന്നെ മറുപടി നൽകാറുമുണ്ട്.
ഇപ്പോഴിതാ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിനെക്കുറിച്ച് മീനാക്ഷി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. ശിവപ്രസാദ് ചേട്ടനെ വലിയ ഇഷ്ടമാണെന്നും അദ്ദേഹം പാര്‍ട്ടിയേക്കാളുപരി കാര്യങ്ങൾ കൃത്യമായി പറയുന്ന നേതാവാണെന്നും മീനാക്ഷി പറഞ്ഞു. താൻ സ്ഥിരം കാണുകയും കേൾക്കുകയും ചെയ്യുന്ന നേതാവാണ് അദ്ദേഹമെന്നും മീനാക്ഷി കൂട്ടിച്ചേർത്തു...
മീനാക്ഷിയുടെ വാക്കുകൾ....
"എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായിട്ടുള്ള എം ശിവപ്രസാദ് ചേട്ടനില്ലേ.. ആ ചേട്ടനെ എനിക്ക് വലിയ ഇഷ്ടമാണ്. ഞാൻ സ്ഥിരം കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. പാര്‍ട്ടിയേക്കാളുപരിയായി ചില നേതാക്കള്‍ പറയുന്നതില്‍ കാര്യമുണ്ടാകുമല്ലോ... അവരേപോലെ ഒരാളാണ് ഈ ചേട്ടനും. അദ്ദേഹം പറയുന്ന കാര്യങ്ങൾ കൃത്യമായിരിക്കും. കാര്യമുള്ള കാര്യം പറയുന്നവരെ എനിക്ക് വലിയ ഇഷ്ടമാണ്"- മീനാക്ഷി പറഞ്ഞു.