ധനുഷിന്റെ എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് പ്രഖ്യാപിച്ചു

ചൊവ്വ, 13 ഓഗസ്റ്റ് 2019 (15:34 IST)
ആരാധകര്‍ കാത്തിരിക്കുന്ന സിനിമകളാണ് ഗൌതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നവ. ഗൌതം വാസുദേവ് മോനോൻ ഒരുക്കിയ ചിത്രമായിരുന്നു എന്നൈ നോക്കി പായും തോട്ട. പക്ഷേ പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയി. 
 
കാത്തിരിപ്പിനൊടുവിൽ ഇതാ ചിത്രം റിലീസിന് ഒരുങ്ങുന്നു. സെപ്‍റ്റംബര്‍ ആറിന് ആണ് ചിത്രം റിലീസ് ചെയ്യുക. ധനുഷ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മേഘ ആകാശ് നായികയാകുന്നു. ഒരു റൊമാന്റിക് ത്രില്ലറായിരിക്കും ചിത്രം. ചിത്രത്തിലെ ഗാനങ്ങള്‍ ധര്‍ബുക ശിവയാണ് സംഗീതം പകരുന്നത്. 
 
രണ്ടു വര്‍ഷം മുമ്പ് പുറത്തുവിട്ട ഗാനങ്ങള്‍ വലിയ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്‍തിരുന്നു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണം’ ; ലിനുവിന്റെ അമ്മയെ വിളിച്ച് മമ്മൂട്ടി, മമ്മൂക്കയുടെ വാക്കുകള്‍ ധൈര്യം നൽകുന്നുവെന്ന് സഹോദരൻ