Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിജു വിൽസന്റെ വ്യത്യസ്‌ത ചിത്രം 'ഇന്നുമുതൽ', പോസ്റ്റർ പങ്കുവെച്ച് മഞ്ജു വാര്യർ

സിജു വിൽസൺ

കെ ആർ അനൂപ്

, വ്യാഴം, 10 ഡിസം‌ബര്‍ 2020 (15:18 IST)
മലയാളികളുടെ പ്രിയതാരം സിജു വിൽസൺ നായകനായെത്തുന്ന അടുത്ത ചിത്രമാണ് ‘ഇന്നുമുതല്‍’. പേര് പോലെ തന്നെ വ്യത്യസ്തമായ ഒരു പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഒരു കണ്ണിന്റെ ചിത്രമുളള പോസ്റ്റർ മഞ്ജുവാര്യരും പങ്കുവെച്ചു.
 
ലാല്‍ ബഹദൂര്‍ ശാസ്ത്രി, വാരിക്കുഴിയിലെ കൊലപാതകം തുടങ്ങിയ ചിത്രങ്ങൾക്കുശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരക്കഥയും അദ്ദേഹത്തിൻറെ തന്നെയാണ്. ഇന്ദ്രന്‍സ്, സൂരജ് പോപ്‌സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലന്‍, ദിലീപ് ലോഖറെ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ദ് ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയറാമിന് ഇന്ന് 56-ാം പിറന്നാൾ, ആശംസകളുമായി മലയാളം സിനിമാലോകം !