Publish Date: Tue, 25 Aug 2020 (22:17 IST)
Updated Date: Tue, 25 Aug 2020 (22:19 IST)
സംവിധായകൻ ഷാഫി മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യുവാൻ ഒരുങ്ങുന്നുവെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയാണ് ഷാഫി.
ശരിയാണ്, ഞങ്ങളുടെ മനസ്സിൽ ലാലേട്ടനുമായി ചെയ്യാനായൊരു കഥയുണ്ട്. പക്ഷേ ഞങ്ങൾ ഇതുവരെ അദ്ദേഹവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ഈ പ്രൊജക്റ്റ് നടന്നു കാണാൻ ആഗ്രഹിക്കാത്ത ആളുകളാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നില്‍ - ഷാഫി പറഞ്ഞു.
ചട്ടമ്പിനാട് എന്ന സിനിമയിലെ സുരാജ് വെഞ്ഞാറമൂടിൻറെ കഥാപാത്രമായ ദശമൂലം ദാമുവിനെ കേന്ദ്രീകരിച്ച് പുതിയൊരു സിനിമ ചെയ്യാനൊരുങ്ങുകയാണ് ഷാഫി ഇപ്പോള്‍. നിലവിലെ സാഹചര്യം ശരിയായതിനുശേഷം ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷാഫി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.