Publish Date: Tue, 25 Aug 2020 (13:17 IST)
Updated Date: Tue, 25 Aug 2020 (13:47 IST)
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത സീ യൂ സൂൺ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുക. ഫഹദ് ഫാസിലിന് പുറമെ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
ദുബായിലുള്ള വീഡിയോയിലൂടെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശെഷം കാണാതാവുന്ന തന്റെ കസിന്റെ പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കുന്ന കേരളത്തിലെ സോഫ്‌റ്റ് വെയർ എൻജിനിയറുടെ കഥയാണ് ചിത്രം പറയുന്നത്. ഭയവും ആകാംക്ഷയും നിറച്ച മിസ്റ്ററിമൂഡിലാണ് ട്രെയിലർ.
ലോക്ക്ഡൗൺ സമയത്ത് നിയന്ത്രിതമായ സാഹചര്യത്തിൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമയാണിത്. ഒന്നരമണിക്കൂർ ദൈർഖ്യമുള്ള ചിത്രം പൂർണമായും ഐ ഫോണിലാണ് ഷൂട്ട് ചെയ്‌തിരിക്കുന്നത്.