Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗജിനിയിൽ അഭിനയിക്കുവാൻ തീരുമാനിച്ചത് ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നു; തുറന്നു പറഞ്ഞ് നയൻതാര

തമിഴ് നടൻ സൂര്യ നായകനായത്തെത്തിയ ഗജിനി എന്ന ചിത്രത്തിൽ ആ വേഷം ചെയ്യേണ്ടിയിരുന്നില്ലെന്നാണ് നയൻതാര ഇപ്പോൾ വെളിപ്പെടുത്തുന്നത്.

ഗജിനിയിൽ അഭിനയിക്കുവാൻ തീരുമാനിച്ചത്  ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നു; തുറന്നു പറഞ്ഞ് നയൻതാര
, ബുധന്‍, 8 മെയ് 2019 (09:10 IST)
പിന്നോട്ട് ഓർക്കുമ്പോൾ വേണ്ട എന്നു തോന്നുന്ന കഥാപാത്രമാണ് സൂര്യ നായകനായ ഗജിനിയിലെതെന്ന് നടി നയൻതാര. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പണം വാരി ചിത്രമായ ഗജിനിയിൽ അഭിനയിച്ചത് തന്റെ മോശം തീരുമാനമാണെന്നും നയൻതാര പറയുന്നു.  തമിഴ് നടൻ സൂര്യ നായകനായത്തെത്തിയ ഗജിനി എന്ന ചിത്രത്തിൽ ആ വേഷം ചെയ്യേണ്ടിയിരുന്നില്ലെന്നാണ് നയൻതാര ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഒരു അഭിമുഖത്തിലാണ് അവർ ഇക്കാര്യം തുറന്ന് പറഞ്ഞത്. 
 
‘സൂര്യ നായകനായ ഗജിനി ചെയ്യാൻ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോൾ. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തിൽ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു’. നയൻതാര പറഞ്ഞു.
 
കഥ ശ്രദ്ധിച്ചു കേൾക്കാൻ തുടങ്ങിയതും മൾട്ടിസ്റ്റാർ ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കാൻ തുടങ്ങിയതും അതിനു ശേഷമാണെന്നും നയൻതാര വെളിപ്പെടുത്തി. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തിൽ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചിരുന്നുവെന്നും എന്നാൽ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറിൽ വലിയ നേട്ടമായിരുന്നുവെന്നും നയൻതാര പറഞ്ഞു . 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി പറഞ്ഞു - ‘കഥകളി പിടിക്ക്’, ആ സ്പാര്‍ക്കില്‍ നിന്ന് ലോഹി കമലദളമെഴുതി!