കഥ കേൾക്കുമ്പോൾ ഒരു ഫീൽ കിട്ടണം, ആ ഫീൽ കിട്ടിയാൽ ഉടന്‍ ഒരു സിനിമ ഉണ്ടാവും: നസ്രിയ

കെ ആര്‍ അനൂപ്
ബുധന്‍, 27 മെയ് 2020 (23:46 IST)
മലയാള സിനിമയിലെ ക്യൂട്ട് നടിയായ നസ്രിയ, തൻറെ സിനിമകളിലെ കഥാപാത്രങ്ങൾക്കും ആ ചന്തം നിലനിർത്താൻ എന്നും ശ്രദ്ധിക്കാറുണ്ട്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നൊരു ഇടവേള നസ്രിയ എടുത്തിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയ പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ചിത്രം ട്രാൻസിലും നസ്രിയ ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു.  
 
ഒരു സിനിമ കഴിഞ്ഞ്  വലിയൊരു ഇടവേളയ്ക്കു ശേഷമായിരിക്കും നസ്രിയ അടുത്ത സിനിമ ചെയ്യുന്നത്. അതുകൊണ്ടുതന്നെ തുടരെ സിനിമകൾ ചെയ്യാത്തതിനെക്കുറിച്ച്  പറയുകയാണ് നസ്രിയ.
 
എല്ലാവരും ചോദിക്കാറുണ്ട് ഇത്രയും കാലം അഭിനയിച്ചിട്ട് എന്തുകൊണ്ട് വെറുതെ വീട്ടിലിരിക്കുന്നു. ബോറടിക്കില്ലേയെന്ന്. ശരിക്കും വെറുതെ ഇരിക്കാൻ നല്ല രസമാണ്. വിവാഹശേഷം ഞങ്ങൾ രണ്ടുപേരും സിനിമയിൽ നിന്ന് ഒരു വർഷത്തേക്ക് ഇടവേള എടുത്തിരുന്നു. ഒരുപാട് യാത്ര ചെയ്തു. അതിനുശേഷം ഒരു വീട് സെറ്റ് ചെയ്യുന്നതിൻറെ തിരക്കിലായിരുന്നു. നല്ല കഥകൾ വരുകയാണെങ്കിൽ തുടർന്നും അഭിനയിക്കും. കഥ കേൾക്കുമ്പോൾ എനിക്കൊരു ഫീൽ കിട്ടണം, ആ ഫീലിനെ വിശ്വസിച്ചാണ് ഞാൻ തീരുമാനമെടുക്കുക. പണത്തിനും പ്രശസ്തിക്കും മാത്രമല്ലല്ലോ സിനിമ ചെയ്യുന്നത് - നസ്രിയ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് അംഗീകാരം

ഈ രാജ്യങ്ങള്‍ വന്‍തോതില്‍ സ്വര്‍ണം വില്‍ക്കുന്നു; വാങ്ങുന്നതില്‍ ഏറ്റവും മുന്നില്‍ ഈ രാജ്യം

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

അടുത്ത ലേഖനം
Show comments