ആമേൻ സിനിമയിലെ പള്ളി ഇപ്പോൾ തീർഥാടനകേന്ദ്രമാണോ ? യാഥാർഥ്യം ഇതാണ് !

കെ ആര്‍ അനൂപ്

ബുധന്‍, 27 മെയ് 2020 (21:53 IST)
ടോവിനോ തോമസ് നായകനാകുന്ന സിനിമ ‘മിന്നൽ മുരളി’യുടെ സെറ്റ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് സിനിമാ-സാംസ്കാരിക മേഖലയിലുള്ള നിരവധിപേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സിനിമ സെറ്റ് ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ തകർത്തിനു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ വ്യാപക കുപ്രചാരണങ്ങളാണ് അഴിച്ചുവിടുന്നത്. 
 
2013ല്‍ പുറത്തിറങ്ങിയ ആമേൻ എന്ന സിനിമയിലെ സെറ്റിട്ട പള്ളി ഇപ്പോൾ തീർത്ഥാടന കേന്ദ്രമാക്കി മാറിയിരിക്കുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആലപ്പുഴ ജില്ലയിലെ ഉളവയ്പ്പില്‍ എന്ന സ്ഥലത്താണ് നടന്നത്. ഈ സ്ഥലത്ത് തന്നെയാണ് പള്ളിയുടെ സെറ്റും നിർമ്മിച്ചത്.
 
യഥാർത്ഥത്തിൽ ഷൂട്ടിംഗ് കഴിഞ്ഞശേഷം പള്ളിയുടെ സെറ്റ് പൂർണമായും പൊളിച്ച്, ഉപയോഗിക്കാവുന്ന സാധനങ്ങൾ വിൽക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.  കുപ്രചാരണത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലോക്ക് ഡൗൺ ചാലഞ്ച്: ബാറ്റും ബോളും കൈയിലെടുത്ത് ലിച്ചി !