'കുറുപ്പ്' പോസ്റ്റർ വന്നതിന് പിന്നാലെ ദുൽഖർ സൽമാൻ ജിമ്മിൽ പരിശീലനത്തിൽ

ഗേളി ഇമ്മാനുവല്‍

ചൊവ്വ, 26 മെയ് 2020 (20:26 IST)
അടച്ചിടൽ കാലമായതിനാൽ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് കുടുംബത്തോടൊപ്പം സ്നേഹം പകർന്നു വീട്ടിലിരിക്കുകയാണ് ദുൽഖർ സൽമാൻ. അച്ഛനെ അടുത്തു കിട്ടിയ സന്തോഷത്തിലാണ് ദുൽഖറിന്റെ മകൾ മറിയം അമീറ. ഇപ്പോൾ  കൂടുതൽ സമയം കുഞ്ഞു മറിയത്തോടൊപ്പം ഇരിക്കാനാണ് എനിക്കിഷ്ടം എന്ന് ദുൽഖർ പറഞ്ഞിട്ടുണ്ട്. പാചകത്തിലും ദുൽഖർ വേറെ ലെവലാണ്, ഉമ്മ സുല്‍ഫത്തിനോടൊപ്പം പാചക പരീക്ഷണങ്ങളുമായി ദുൽഖർ ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്. 
 
ലോക്ക് ഡൗൺ കാലത്തെ വിശ്രമ ജീവിതത്തിന് ശേഷം ജിമ്മിൽ സജീവമാകുകയാണ് ദുൽഖർ. കഴിഞ്ഞ ദിവസമാണ്  ദുൽഖറിൻറെ കുറുപ്പ് സിനിമയിലെ പോസ്റ്റർ പുറത്തു വന്നത്. ഇതിന്റെ പിന്നാലെയാണ് 'വി ആര്‍ ബാക്ക്' എന്ന ക്യാപ്ഷനോടെ ഡിക്യു ജിമ്മില്‍ ട്രെയിനിങ് സെഷനില്‍ പങ്കെടുക്കുന്ന ഫോട്ടോ പുറത്തു വിട്ടിരിക്കുന്നത്. പുതിയ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ശരീരത്തിന് പരിമിതികൾ ഉണ്ട്, പക്ഷേ മനസ്സിന് അതുണ്ടാകില്ല', ആടുജീവിതം ഷൂട്ടിങ്ങിനുശേഷം ഫിറ്റ്നസ് വീണ്ടെടുത്ത് പൃഥ്വിരാജ്