വർഗീയവത്‌കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ, ഇത് കേരളമാണ്: നീരജ് മാധവ്

കെ ആര്‍ അനൂപ്

വ്യാഴം, 4 ജൂണ്‍ 2020 (19:09 IST)
ഗർഭിണിയായ ആന സ്ഫോടകവസ്തു നിറച്ച പൈനാപ്പിൾ കടിച്ച് ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ നീരജ് മാധവ് രംഗത്തെത്തിയിരിക്കുകയാണ്. ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ. ഇത് കേരളമാണ്. സ്വന്തം തെറ്റു ചൂണ്ടിക്കാട്ടാൻ ഞങ്ങൾക്കു മടിയില്ല, പക്ഷേ അതിനെ വെളിയില്‍നിന്ന് ചിലർ മുതലെടുക്കാൻ നോക്കിയാൽ ഞങ്ങൾ നോക്കി നില്‍ക്കില്ല - നീരജ് മാധവ് ഫെയ്സ്ബുക്കിൽ കുറിച്ചു. 
 
ഒറ്റത്തവണ വിഷം കൊടുത്ത് നാനൂറോളം പക്ഷികളെയും നായ്‌ക്കളെയും കൂട്ടക്കൊല ചെയ്തവരാണ് മലപ്പുറത്തുള്ളവരെന്ന് മനേക ഗാന്ധി പറഞ്ഞിരുന്നു. നടപടിയെടുക്കാന്‍ കേരള സർക്കാർ തയ്യാറാകാത്തത് ഭയം കൊണ്ടാകും അവർ പറഞ്ഞിരുന്നു. ഇതിനെതിരെ പാർവതി തിരുവോത്തും രംഗത്തെത്തിയിരുന്നു. 
 
മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എന്നാൽ ഇതിനുപിന്നിലുള്ള വിദ്വേഷ പ്രചാരണങ്ങൾ ലജ്ജാകരമാണെന്നും പാർവതി ട്വിറ്ററിൽ കുറച്ചു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിക്രവും മകനും ഒന്നിക്കുന്നു, സംവിധാനം കാര്‍ത്തിക് സുബ്ബരാജ്