Publish Date: Wed, 05 Aug 2020 (16:00 IST)
Updated Date: Wed, 05 Aug 2020 (16:01 IST)
മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ മലയാളത്തിന് കിട്ടിയ നടനാണ് നിവിൻ പോളി. അഭിനയജീവിതത്തിലെ പത്ത് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കിയ താരം സിനിമയിലെ തന്റെ ഇഷ്ട താരങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്.
ഒരു ടെലിവിഷൻ പരിപാടിയിൽ റിമിടോമിയുമായി നടത്തിയ അഭിമുഖത്തിലാണ് നിവിൻ തൻറെ മനസ്സ് തുറന്നത്. നിവിൻ പോളിയുടെ ഏറെ ഇഷ്ടം മമ്മൂട്ടിയോട് ആണെങ്കിലും അദ്ദേഹത്തിൻറെ ആരാധകർക്ക് അറിയാൻ ഇഷ്ടമുള്ള മറ്റൊരു പ്രിയപ്പെട്ട താരത്തെ കുറിച്ചും കൂടി പറയുകയാണ് നിവിൻ.
യുവതാരങ്ങൾക്ക് ഇടയിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ നിവിൻ പോളിക്ക് പറയാനുള്ളത് ഫഹദ് ഫാസിലാണ്. ഫഹദിന്റെ അഭിനയം തനിക്ക് വലിയ ഇഷ്ടമാണെന്നും നിവിന്‍ പറഞ്ഞു. മാത്രമല്ല നടൻ അനൂപ് മേനോന്റെ അഭിനയവും താരത്തിന് ഇഷ്ടമാണ്.
കഴിഞ്ഞ ദിവസമാണ് മൂത്തോൻ എന്ന സിനിമയിലെ അഭിനയത്തിന് നിവിൻ പോളിക്ക് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മൂത്തോന്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.