Select Your Language

Notifications

webdunia
webdunia
webdunia
webdunia

മട്ടാഞ്ചേരിയില്‍ ഒരു പ്രണയകഥയുമായി നിവിൻ പോളിയും ഐശ്വര്യ ലക്ഷ്‌മിയും

മട്ടാഞ്ചേരിയില്‍ ഒരു പ്രണയകഥയുമായി നിവിൻ പോളിയും ഐശ്വര്യ ലക്ഷ്‌മിയും

കെ ആര്‍ അനൂപ്

, ശനി, 18 ജൂലൈ 2020 (20:03 IST)
നിവിൻ പോളിയും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ബിസ്മി സ്പെഷ്യൽ'. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ നിവിൻപോളി കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്യുന്ന ഈ ചിത്രം അടിപൊളി പ്രണയകഥയാണ് പറയുന്നത്. മട്ടാഞ്ചേരിയാണ് കഥാപശ്ചാത്തലം. മട്ടാഞ്ചേരി പൊതുവെ ആക്ഷൻ സിനിമകളിലാണ് കാണാറുള്ളത്. എന്നാൽ ഈ ചിത്രത്തിൽ മട്ടാഞ്ചേരിക്കാരുടെ സാധാരണ ജീവിത കഥയാണ് പറയുന്നത്. 
 
നിവിൻപോളി, ഐശ്വര്യ ലക്ഷ്മി എന്നിവർക്കൊപ്പം വിനയ് ഫോർട്ടും പ്രധാനവേഷത്തിലെത്തുന്നുണ്ട്. വീക്കെൻഡ് ബ്ളോക്‍ബസ്റ്ററിന്‍റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സാനു വര്‍ഗ്ഗീസ് നിര്‍വ്വഹിക്കുന്നു. രാജേഷ് രവി, രാഹുല്‍ രമേഷ്, സാനു മജീദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നൽകുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുശാന്തിന്റെ മരണം: ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പദ്‌മശ്രീ തിരിച്ചുനൽകുമെന്ന് കങ്കണ