Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോറ്റ് തരാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പാർവതി, കട്ട സപ്പോർട്ടുമായി സൂപ്പർ താരങ്ങളും!

തോറ്റ് തരാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പാർവതി, കട്ട സപ്പോർട്ടുമായി സൂപ്പർ താരങ്ങളും!
, ബുധന്‍, 28 നവം‌ബര്‍ 2018 (07:55 IST)
നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഉയരെ ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രത്തിൽ പാർവതിയാണ് നായിക. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രത്തിൽ പാർവതിക്കൊപ്പം ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് അഭിനയിക്കുന്നത്. ഉയരെ എന്നാണ് ചിത്രത്തിന്റെ പേര്.
 
ശക്തമായ നിലപാടുകളുടെ പേരിൽ ഒട്ടേറെ വിമർശങ്ങൾ നേരിട്ടയാളാണ് പാർവതി. ഉയരെ എന്ന് പറയുമ്പോള്‍ അത് തനിക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഊര്‍ജമാണ് നല്‍കുന്നതെന്നാണ് നടി പറയുന്നത്. എന്ത് തന്നെ തിരിച്ചടികളും വെല്ലുവിളികളും നേരിടേണ്ടി വന്നാലും മാര്‍ഗം എപ്പോഴും ഒന്ന് തന്നെയുള്ളൂ അത് ഉയരങ്ങളിലേക്കാണെന്ന് പാര്‍വതി പറയുന്നു.
 
ജീവിതത്തില്‍ ഏത് തരത്തിലുള്ള തിരിച്ചടികള്‍ നേരിടേണ്ടി വന്നാലും, വെല്ലുവിളികള്‍ നേരിടേണ്ടി വന്നാലും മാര്‍ഗം എപ്പോഴും ഒന്ന് തന്നെ. മുന്നോട്ട്… ഉയരങ്ങളിലേക്ക്, പാര്‍വ്വതി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഒടിയൻ മോഹൻലാലിന്റെ കരിയർ ബെസ്റ്റ് ചിത്രം, മാസും ക്ലാസും നിറഞ്ഞ അനുഭവം’