ചാന്ത് പൊട്ട് കഥാപാത്രത്തെ ട്രാന്‍സ് വ്യക്തിയെന്ന് വിളിച്ചിട്ടില്ല, അത് തെറ്റായ വ്യാഖ്യാനം;ലാല്‍ ജോസിന് മറുപടിയുമായി പാര്‍വതി

ചാന്ത് പൊട്ട് സിനിമയിലെ കഥാപാത്രത്തെ താന്‍ ട്രാന്‍സ് വ്യക്തിയെന്ന് വിളിച്ചിട്ടില്ലെന്ന് നടി പാര്‍വതി തിരുവോത്ത്.

തുമ്പി ഏബ്രഹാം
വ്യാഴം, 14 നവം‌ബര്‍ 2019 (09:50 IST)
ചാന്ത് പൊട്ട് സിനിമയിലെ കഥാപാത്രത്തെ താന്‍ ട്രാന്‍സ് വ്യക്തിയെന്ന് വിളിച്ചിട്ടില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. സംവിധായകന്‍ ലാല്‍ ജോസിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് പാര്‍വതിയുടെ പ്രതികരണം.

ചാന്ത് പൊട്ടിലെ കഥാപാത്രം ട്രാന്‍സ് വ്യക്തിയാണെന്ന് ട്വിറ്ററില്‍ എവിടേയും പറഞ്ഞിട്ടില്ലെന്നും എല്‍ജിബിടിക്യൂ പോരാട്ടത്തോടുള്ള സഹാനുഭൂതിയും ഒരു കലാരൂപം എന്ന തലത്തില്‍ സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുവെന്ന സത്യം അംഗീകരിക്കുന്നതുമാണ് തന്റെ പ്രതികരണമെന്നും പാര്‍വതി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
 
2017 ല്‍ മൂഹമ്മദ് ഉനൈസ് എന്ന യുവാവ് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിനോട് പാര്‍വതി പ്രതികരിച്ചിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്ത്‌പൊട്ട് എന്ന സിനിമ തനിക്ക് ഉണ്ടാക്കിയ വേദനയെ കുറിച്ചായിരുന്നു ഉനൈസിന്റെ പോസ്റ്റ്.

ഇതിന് പിന്നാലെ ‘ഉനൈസ് നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. പ്രതിസന്ധികളെ നിങ്ങള്‍ ധീരമായി മറികടന്നു. ഈ വേദന നിങ്ങള്‍ക്ക് നല്‍കിയതിന് എന്റെ ഇന്റസ്ട്രിക്ക് വേണ്ടി ഞാന്‍ മാപ്പ് പറയുന്നു. നിങ്ങളോടും നിങ്ങളെ പോലുള്ള നിരവധി പേരോടും’ എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടഞ്ഞ് കെ.സി.വേണുഗോപാൽ; തുണയായത് സതീശന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

അടുത്ത ലേഖനം
Show comments