Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അമ്മയെ കണ്ട് പഠിക്കൂ, കഷ്ടം തന്നെ’; ജയറാമിന്റെ മകൾക്ക് നേരെ സൈബർ ആക്രമണം

‘അമ്മയെ കണ്ട് പഠിക്കൂ, കഷ്ടം തന്നെ’; ജയറാമിന്റെ മകൾക്ക് നേരെ സൈബർ ആക്രമണം

ചിപ്പി പീലിപ്പോസ്

, ബുധന്‍, 30 ഒക്‌ടോബര്‍ 2019 (17:04 IST)
സോഷ്യൽ മീഡിയയിലൂടെ താരങ്ങൾക്കുണ്ടാകുന്ന ആക്രമണങ്ങൾ നാം നിത്യേന കാണാറുള്ളതാണ്.തങ്ങളുടെ അക്കൗണ്ടിൽ ഇടുന്ന ഫോട്ടോകൾക്കാണ് സൈബർ ഫാൻസ് കമെന്റുകൾ ഇടാറുള്ളത്. അതിന് തക്കതായ മറുപടിയും ചിലപ്പോൾ താരങ്ങൾ നൽകാറുണ്ട്.
 
ഇപ്പോഴിതാ സൈബർ ആക്രമണത്തിന് ഇരയാകേണ്ടി വന്നത് ജയറാമിന്റെ മകൾ മാളവികയ്ക്കാണ്. മാളവിക തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് അമ്മ പാർവ്വതിയുമായി ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. സെപ്റ്റംബർ 29 നാണ് പോസ്റ്റ് ചെയ്തത്. സാരി ഉടുതിരിക്കുന്ന അമ്മ പാർവതിക്കൊപ്പം മകൾ, മുട്ടിനു മുകളിൽ ഇറക്കമുള്ള ഒരു ഗൗണും അതിനു മേലെ ഒരു ഓവർ കോട്ടും ധരിച്ചിരിക്കുന്നത് . 
 
മാളവികയുടെ വസ്ത്രധാരണരീതിയാണ് പലരേയും ചൊടിപ്പിച്ചിരിക്കുന്നത്. അമ്മയെ കണ്ട് പഠിക്കൂ എന്നും ചിലർ പറയുന്നുണ്ട്. എന്നാൽ, ഇവർക്കൊക്കെ മറുപടിയുമായും ആളുകൾ കമൻ്റ് ചെയ്യുന്നുണ്ട്. വസ്ത്രസ്വാതന്ത്ര്യം ഓരോരുത്തരുടെ അവകാശമാണെന്നാണ് മറ്റുചിലർ പറയുന്നത്.എന്നാൽ ഇതുവരെ ഈ കമന്റുകളോടൊന്നും മാളവിക പ്രതികരിച്ചിട്ടില്ല.ഇതെല്ലാം താരങ്ങൾക്കും സോഷ്യൽ മീഡിയയിലും പതിവുള്ള കാര്യമായി മാറിയിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നഗ്ന രംഗങ്ങളിൽ ബോഡി ഡബിൾ ചെയ്തു, വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം കെയ്റോ ക്രിസ്റ്റീന !