നല്ല കഥാപാത്രങ്ങളും നല്ല സിനിമകളും ഇപ്പോൾ തെലുങ്കിലും തമിഴിലുമാണെന്ന് സംവിധായകന്‍ ഷാജി എന്‍. കരുൺ. മലയാള സിനിമ വളരുന്നത് താഴോട്ടാണ് മറ്റ് ഇൻഡസ്ട്രികൾ മുകളിലേക്ക് കുതിക്കുകയാണ്. നല്ല കഥാപാത്രങ്ങള്‍ ലഭിക്കാന്‍ മലയാളികള്‍ക്കു അന്യഭാഷകളിലേയ്ക്ക് പോകേണ്ട അവസ്ഥയാണുള്ളതെന്നും മമ്മൂട്ടിയും കീർത്തി സുരേഷും അതിന്റെ ഉദാഹരണമാണെന്നും സംവിധായകൻ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
2018 ലെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം മഹാനടി എന്ന തെലുങ്കു ചിത്രത്തിന് കീര്‍ത്തി സുരേഷിനും ലഭിച്ചത് ഉദാഹരണമാക്കിയാണ് ഷാജി എന്‍. കരുണ്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘ശാരദ തെലുങ്കില്‍ നിന്നും വന്ന നടിയായിരുന്നു. പക്ഷേ അവര്‍ക്ക് ദേശീയ പുരസ്‌കാരം മലയാളത്തില്‍ നിന്നാണ് ലഭിച്ചത്. നല്ല റോളുകളില്‍ അഭിനയിക്കാന്‍ അവര്‍ ഇവിടെ വന്നു. ഇപ്പോള്‍ കഴിഞ്ഞ തവണ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഒരു മലയാളി നടിയ്ക്ക് തെലുങ്കു സിനിമയ്ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. സിനിമയുടെ വളര്‍ച്ച എങ്ങോട്ടു പോയെന്നാണ് നാം ചിന്തിക്കേണ്ടത്. നല്ല റോളിനായി തെലുങ്കില്‍ പോകേണ്ടി വന്നു.’
‘നല്ല റോളിന് വേണ്ടി മമ്മൂട്ടി എന്തിന് തമിഴില്‍ പോയി. അതിന് നമുക്ക് ഉത്തരമില്ല. കാരണം നല്ല റോളുകള്‍ അവിടെയാണ് ഉണ്ടായത്, അതുകൊണ്ട് മമ്മൂട്ടി അവിടെ പോയി. നല്ല കഥാപാത്രങ്ങള്‍ ലഭിക്കാന്‍ മലയാളികള്‍ക്കു അന്യഭാഷകളിലേയ്ക്ക് പോകേണ്ടി വരുന്ന ഒരു സാഹചര്യം.’ - ഷാജി പറയുന്നു.