'ഒന്നും തോന്നരുത്, നസീറിക്കയെ കണ്ടാൽ അങ്ങനെയൊരു സ്ക്രിപ്‌റ്റ് എഴുതാൻ പറ്റുമെന്ന് തോന്നില്ല'; തുറന്നുപറഞ്ഞ് പൃഥ്വിരാജ്

കോട്ടയം നസീർ വേദിയിൽ ഇരിക്കെയാണ് പൃഥ്വിരാജ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

വെള്ളി, 30 ഓഗസ്റ്റ് 2019 (09:36 IST)
കോട്ടയം നസീർ സംവിധായകനാകുന്നുവെന്ന സൂചന നൽകി പൃഥ്വിരാജ്. കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ സിനിമയുടെ ഗെറ്റ് ടുഗെതർ ചടങ്ങിൽ പൃഥ്വിരാജ് നടത്തിയ പ്രസംഗമാണ് ഇതിന് കാരണമായിരിക്കുന്നത്. തന്നെ അത്രമാത്രം സർപ്രൈസ് ചെയ്ത സ്‌ക്രിപ്റ്റുകളിൽ ഒന്നായിരുന്നു കോട്ടയം നസീർ പറഞ്ഞ തിരക്കഥയെന്ന് പൃഥ്വി ചടങ്ങിൽ പറഞ്ഞു. നസീറിനെ കണ്ടാൽ അങ്ങനെയൊരു സ്‌ക്രിപ്റ്റ് എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. കോട്ടയം നസീർ വേദിയിൽ ഇരിക്കെയാണ് പൃഥ്വിരാജ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
 
മിമിക്രി രംഗത്ത് നിന്നും കടന്നുവരുന്ന താരങ്ങൾ ആദ്യമായി സംവിധാനം ചെയ്യുമ്പോൾ അത് തന്നെവച്ച് ചെയ്യണമെന്ന് എന്തെങ്കിലും നിബന്ധന ഉണ്ടെന്ന് തോന്നുന്നതായി പൃഥ്വിരാജ് പറഞ്ഞു. നാദിർഷ ആദ്യം സംവിധാനം ചെയ്ത സിനിമയിൽ നായകനായത് താനും ചേട്ടനും ജയസൂര്യയായിരുന്നു. ഈ സിനിമയിൽ ഷാജോൺ ചേട്ടൻ. ഇപ്പോ കോട്ടയം നസീർ ചേട്ടൻ ഒരു സ്‌ക്രിപ്റ്റ് തന്നിട്ടുണ്ട്. സത്യം പറഞ്ഞാൽ ചേട്ടനെ കണ്ടാൽ അങ്ങനൊരു സ്‌ക്രിപ്റ്റ് എഴുതുമെന്ന് തോന്നില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വേർപിരിഞ്ഞെന്ന വാർത്തകൾക്ക് മറുപടിയോ?; വിശാലിന് ജന്മദിനാശംസകൾ നേർന്ന് അനിഷ