Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജ് ചിത്രത്തിന് ധനുഷിന്റെ കിടിലൻ പാട്ട്; ബ്രദേഴ്‌സ് ഡേയിലെ ‘നെഞ്ചോട് വിനാ’ എത്തി

പൃഥ്വിരാജ് ചിത്രത്തിന് ധനുഷിന്റെ കിടിലൻ പാട്ട്; ബ്രദേഴ്‌സ് ഡേയിലെ ‘നെഞ്ചോട് വിനാ’ എത്തി
, ചൊവ്വ, 27 ഓഗസ്റ്റ് 2019 (18:32 IST)
കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി ഗാനമെഴുതി ആലപിച്ച് തെന്നിന്ത്യൻ താരം ധനുഷ്. ധനുഷ് എഴുതി ആലപിച്ച ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. പ്രഖ്യാപിച്ചത് മുതല്‍ ഈ ഗാനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഇരു താരങ്ങളുടെയും ആരാധകര്‍. നെഞ്ചോട് വിനാ എന്ന തമിഴ് ഗാനം ആരേയും ആകര്‍ഷിക്കുന്നതാണ്.
 
ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മില്യൺ വ്യൂവ്സുമായി മുന്നേറുകയാണ് ട്രെയിലർ. ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, , മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്ജ്, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 
 
മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേളിയുടെ കരിപുരണ്ട ജീവിതം, വേറെ ലെവൽ !