കര്‍ണന്‍റെ സംവിധായകനും ഞാനും തമ്മില്‍ ചേര്‍ച്ചയില്ലായ്മയുണ്ടായി, ലൂസിഫര്‍ മോശമായാല്‍ ഇനി സംവിധാനം ചെയ്യില്ല: പൃഥ്വിരാജ് തുറന്നുപറയുന്നു!

Webdunia
വ്യാഴം, 24 ജനുവരി 2019 (21:04 IST)
പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ ചെയ്യാനിരുന്ന ‘കര്‍ണന്‍’ എന്ന പ്രൊജക്ടിന് എന്താണ് സംഭവിച്ചത്? അതില്‍ നിന്ന് പിന്നീട് പൃഥ്വി മാറുകയും ഇപ്പോള്‍ വിക്രം നായകനായി ആ സിനിമ സംഭവിക്കാന്‍ പോകുകയും ചെയ്യുന്നു. ആ പ്രൊജക്ടിന് വേറെ നിര്‍മ്മാതാവ് വരുന്നു. ബജറ്റ് 300 കോടിയായി മാറുന്നു. എന്തുകൊണ്ടാണ് പൃഥ്വി ആ സിനിമയില്‍ നിന്ന് മാറിയത് എന്ന ചോദ്യം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു.
 
എന്നാല്‍ അന്നൊന്നും അതിന് മറുപടി പൃഥ്വിയില്‍ നിന്ന് ഉണ്ടായില്ല. ‘മഹാവീര്‍ കര്‍ണ’ എന്ന പ്രൊജക്ടില്‍ വിക്രം വരികയും വലിയ വാര്‍ത്തകള്‍ മീഡിയയില്‍ നിറയുകയും ചെയ്തപ്പോഴും പൃഥ്വി പ്രതികരിക്കാതെ അകന്നുനിന്നു. ഇപ്പോഴിതാ പൃഥ്വിരാജ് അതേക്കുറിച്ച് പ്രതികരിക്കുകയാണ്.
 
“കര്‍ണന്‍റെ സംവിധായകനും ഞാനും തമ്മില്‍  ചില ചേര്‍ച്ചയില്ലായ്മയുണ്ടായി. സമയത്തിന്‍റെയും മറ്റ് കാര്യങ്ങളുടെയും വിഷയത്തില്‍‍. അദ്ദേഹത്തിന് അത് പെട്ടെന്ന് ചെയ്യണമെന്നുണ്ടായിരുന്നു. എനിക്ക് അതിന് കഴിയില്ലായിരുന്നു. അദ്ദേഹം ഇപ്പോള്‍ മറ്റൊരു നടനെ വച്ച് അതിന്‍റെ ജോലികള്‍ പുരോഗമിക്കുന്നു എന്നാണ് കരുതുന്നത്” - മൂവിമാന്‍ ബ്രോഡ്‌കാസ്റ്റിംഗിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വി പറയുന്നു.
 
ലൂസിഫര്‍ മോശമായാല്‍ താന്‍ ഇനി സിനിമ സംവിധാനം ചെയ്യില്ലെന്നും പൃഥ്വി ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. “ഞാന്‍ ഒരു പുതുമുഖ സംവിധായകനാണ്. ലൂസിഫര്‍ നന്നായാല്‍ നല്ലത്. മോശമായാല്‍ ഞാന്‍ ഇനി സംവിധാനം ചെയ്യില്ല” - പൃഥ്വി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

പേട്ട റെയില്‍വേ ആശുപത്രിയിലെ ടോയ്ലറ്റില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; പ്രദേശത്ത് കര്‍ശന നിരീക്ഷണം

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം; സ്‌ക്രീൻ ടൈം നിയന്ത്രിക്കാൻ നിയമം

തൃശൂർ വെടിമരുന്ന് ദുരന്തം: മരിച്ചവരുടെ എണ്ണം 15 ആയി

അടുത്ത ലേഖനം
Show comments