കർണനിൽ നിന്നും പിന്മാറിയതെന്തിന്? കേട്ടതൊക്കെ സത്യം തന്നെ! - പൃഥ്വിരാജ് മനസ് തുറക്കുന്നു

വ്യാഴം, 24 ജനുവരി 2019 (08:56 IST)
ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണനില്‍ പൃഥ്വിരാജ് ആയിരുന്നു നായകൻ. എന്ന് നിന്റെ മൊയ്തീനു ശേഷമായിരുന്നു ഇരുവരും ഒന്നിച്ചുള്ള കർണൻ തീരുമാനിച്ചത്. എന്നാൽ, സംവിധായകനുമായി പൃഥ്വിക്ക് അഭിപ്രായ വ്യത്യാസമുണ്ടായെന്നും ഇരുവരും അടിച്ചുപിരിഞ്ഞുവെന്നുമൊക്കെയുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
 
ഇപ്പോഴിതാ, എന്തുകൊണ്ടാണ് വിമലിന്റെ കർണനിൽ നിന്നും പിന്മാറിയതെന്ന് വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്. ‘ഞാനും സംവിധായകനും തമ്മില്‍ സമയത്തിന്റെയും മറ്റുകാര്യങ്ങളുടെയും പേരില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ വന്നു. ഇതുകൊണ്ടാണ് ഞാന്‍ ആ സിനിമയില്‍നിന്ന് പിന്‍മാറിയത്. അദ്ദേഹത്തിന് ആ ചിത്രം പെട്ടന്ന് തന്നെ ചെയ്യണമെന്നായിരുന്നു ആഗ്രഹം.’ - താരം വ്യക്തമാക്കി. 
 
അതേസമയം, തന്റെ സിനിമയെ കുറിച്ചും തനിക്ക് ചുറ്റിനും പാരകളുണ്ടെന്ന് വിമൽ പറഞ്ഞതും ആരാധകർ ഓർക്കുകയാണ്. ‘പാരകളാണു ചുറ്റിലും. ആരോടും ഒന്നും പറയാനാകാത്ത അവസ്ഥ. കർണൻ’ പ്രഖ്യാപിച്ചതിനു ശേഷം ഇതിനോടകം നേരിടേണ്ടി വന്ന എതിർപ്പുകൾക്ക് കൈയ്യും കണക്കുമില്ല‘ - എന്നായിരുന്നു വിമൽ പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അന്ന് ന്യൂ ഡൽഹി, ഇന്ന് പേരൻപ് - മമ്മൂട്ടിയെ നെഞ്ചോടടക്കി തമിഴകം !