ഷെയിൻ നിഗം വിഷയം; ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് നിർമ്മാതാക്കൾ
ഖുർബാനി സിനിമ പൂർത്തിയാക്കുന്ന കാര്യത്തിൽ കൂടി ഷെയിൻ നിഗം വ്യക്തത വരുത്തണമെന്നും പിന്നീട് വിലക്ക് നീക്കുന്ന കാര്യം ആലോചിക്കാമെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിലപാട് എടുത്തു.
നടൻ ഷെയിൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്ന കാര്യത്തിൽ സന്നദ്ധത അറിയിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. വെയിൽ സിനിമയുടെ നിർമ്മാതാവിനോട് മാപ്പ് അപേക്ഷിച്ച് നടൻ അയച്ച കത്തിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിലപാട് മാറ്റിയത്. ഖുർബാനി സിനിമ പൂർത്തിയാക്കുന്ന കാര്യത്തിൽ കൂടി ഷെയിൻ നിഗം വ്യക്തത വരുത്തണമെന്നും പിന്നീട് വിലക്ക് നീക്കുന്ന കാര്യം ആലോചിക്കാമെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിലപാട് എടുത്തു.
വെയിൽ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജിന് ഷെയിൻ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. 24 ലക്ഷം രൂപയാണ് വെയില്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ഷെയിന്‍ വാങ്ങിയത്. കരാര്‍ പ്രകാരം 40 ലക്ഷം രൂപ നല്‍കണം. എന്നാല്‍ ബാക്കി തരാനുള്ള പണം വേണ്ടെന്നും 24 ലക്ഷത്തിന് തന്നെ സിനിമ പൂര്‍ത്തിയാക്കാമെന്നുമാണ് ഷെയിന്‍ കത്തിലൂടെ അറിയിച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ജോബി ജോര്‍ജ് പറഞ്ഞു.
വിവാദങ്ങളില്‍പെട്ട് മുടങ്ങി കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയിന്‍ നിഗം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.ചിത്രം മാര്‍ച്ചില്‍ തിയ്യേറ്ററില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.