Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിക്രമിന്‍റെ തമിഴ് ചിത്രത്തില്‍ നിന്ന് ഷെയ്‌ന്‍ നിഗമിനെ പുറത്താക്കി !

വിക്രമിന്‍റെ തമിഴ് ചിത്രത്തില്‍ നിന്ന് ഷെയ്‌ന്‍ നിഗമിനെ പുറത്താക്കി !

ഗേളി ഇമ്മാനുവല്‍

, വെള്ളി, 31 ജനുവരി 2020 (15:15 IST)
വിക്രം നായകനാകുന്ന പുതിയ തമിഴ് സിനിമ ‘കോബ്ര’ ചിത്രീകരണം പുരോഗമിക്കുകയാണ്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മലയാളി താരം ഷെയ്‌ന്‍ നിഗം സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ ഷെയ്‌നെ ആ ചിത്രത്തില്‍ നിന്ന് മാറ്റിയിരിക്കുകയാണ്. 
 
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് കൌണ്‍സിലുമായി ഷെയ്‌ന്‍ നിഗം പ്രശ്‌നത്തിലായതിനാലാണ് അദ്ദേഹത്തെ സഹകരിപ്പിക്കേണ്ടതില്ലെന്ന് തമിഴ് സിനിമാ പ്രവര്‍ത്തകര്‍ തീരുമാനിച്ചതെന്നാണ് സൂചന. ഷെയ്‌ന് പകരം ‘കോബ്ര’യില്‍ മലയാളിതാരമായ സര്‍ജാനോ ഖാലിദ് അഭിനയിക്കും.
 
ജൂണ്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ സര്‍ജാനോ ഖാലിദ്, മോഹന്‍ലാല്‍ ചിത്രമായ ബിഗ് ബ്രദറിലും ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 
 
ഡിമോണ്ടി കോളനി, ഇമൈക്കാ നൊടികള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് ജ്ഞാനമുത്തുവിന്‍റെ മൂന്നാം സംവിധാന സംരംഭമാണ് കോബ്ര. എ ആര്‍ റഹ്‌മാനാണ് ഈ സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

5 ദിവസം, 500 സ്പെഷ്യൽ ഷോകൾ, 7 ദിവസത്തിൽ 4000 ഹൌസ്‌ഫുൾ ഷോകൾ; കളം നിറഞ്ഞ് കളിച്ച് ഷൈലോക്ക്