വൃക്ക മാറ്റിവയ്ക്കൽ സർജറി; അഭ്യൂഹങ്ങൾ തള്ളി റാണ ദുഗബാട്ടി

വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ഡിയർ കോമ്രേഡിന് ആശംസകൾ നൽകാനായിരുന്നു റാണ സമൂഹമാധ്യമത്തിലെത്തിയത്.

വ്യാഴം, 25 ജൂലൈ 2019 (10:54 IST)
തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെലുങ്ക് സിനിമാലോകത്ത് പ്രചരിക്കുന്ന വാർത്തകളെ തള്ളി റാണ ദഗുബാട്ടി. ആരോഗ്യവിവരങ്ങളെക്കുറിച്ച് തിരക്കിയ ആരാധകന്റെ കമന്റിനു മറുപടി നൽകിയായിരുന്നു താരത്തിന്റെ വിശദീകരണം. വൃക്കരോഗത്തിന് ചികിത്സ നേടി റാണയിൽ അമേരിക്കയിലാണെന്നും ചിക്കാഗോയിൽ നടന്ന ശസ്ത്രക്രിയയിൽ താരത്തിന്റെ അമ്മ സ്വന്തം വൃക്ക ദാനം ചെയ്തെന്നുമാണ് വാർത്തകൾ പ്രചരിച്ചിരുന്നത്.
 
വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ഡിയർ കോമ്രേഡിന് ആശംസകൾ നൽകാനായിരുന്നു റാണ സമൂഹമാധ്യമത്തിലെത്തിയത്. എന്നാൽ ഈ വീഡിയോയിൽ റാണയുടെ ആരോഗ്യത്തെസംബന്ധിച്ച ആകുലതകളാണ് ആരാധകർ കമന്റ് ചെയ്തത്. താങ്കളുടെ സർജറി എങ്ങനെ ഉണ്ടായിരുന്നുവെന്നും ആരോഗ്യം ഓക്കെയാണോ എന്നുമായിരുന്നു ഇതിൽ ഒരാരാധകന്റെ ചോദ്യം. ഇത്തരം വാർത്തകൾ വരുന്ന വെബ്‌സൈറ്റുകള്‍ വായിക്കുന്നത് നിർത്തൂ എന്നായിരുന്നു മറുപടിയായി റാണ പറഞ്ഞത്.
 
കുറച്ച് ദിവസങ്ങളിലായി താരത്തിന്റെ ആരോഗ്യത്തെ സംബംന്ധിച്ച് ഒട്ടേറെ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരുന്നത്.എന്നാൽ മൗനത്തിലായിരുന്ന താരതന്നെ ഈ വാർത്തകൾ തള്ളി കൊണ്ട് രംഗത്തെത്തിയതോട് ആരാധകരുടെ ആശങ്കകൾ അവസാനിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ചീത്ത വിളിക്കരുത്, തമാശയ്ക്ക് ചെയ്തതാണ്'; രണ്ടും കൽപ്പിച്ച് ഷംനാ കാസിം