'ചീത്ത വിളിക്കരുത്, തമാശയ്ക്ക് ചെയ്തതാണ്'; രണ്ടും കൽപ്പിച്ച് ഷംനാ കാസിം

എന്നാൽ പാടാൻ ഒരവസരം കിട്ടിയാൽ എന്ത് ചെയ്യും എന്നറിയണമെങ്കിൽ ഷംനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കയറണം.

വ്യാഴം, 25 ജൂലൈ 2019 (09:28 IST)
നടി മാത്രമല്ല നർത്തകി കൂടിയാണ് ഷംന കാസിം. എന്നാൽ പാടാൻ ഒരവസരം കിട്ടിയാൽ എന്ത് ചെയ്യും എന്നറിയണമെങ്കിൽ ഷംനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കയറണം. മൈക്ക് കിട്ടിയ ഷംന 'ഇനി നിങ്ങൾ യൂട്യൂബിൽ ഇട്ട് നശിപ്പിച്ചാലും വേണ്ടില്ല, ഞാൻ പാടാൻ പോവുകയാ' എന്നും പറഞ്ഞു കൊണ്ട് പാട്ടു തുടങ്ങുകയാണ്. 'എനിക്കെന്താ തൊലിക്കട്ടി' എന്ന ക്യാപ്ഷൻ പാട്ട് വീഡിയോക്ക് നൽകിയിട്ടുമുണ്ട്. 
 
അടുത്തിടെ പുറത്തിറങ്ങിയ മാർക്കോണി മത്തായി, മധുര രാജ തുടങ്ങിയ ചിത്രങ്ങളിൽ ഷംന വേഷമിട്ടിരുന്നു. ഇനി മോഹൻലാലിൻറെ തമിഴ് ചിത്രം കാപ്പാൻ ആണ് ഷംനയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ജയറാം ചിത്രം പട്ടാഭിരാമനിലും ഷംന ഭാഗമാണ്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Wat a tholli katti for me

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മാധവനെ വിവാഹം കഴിക്കണം എന്ന് പതിനെട്ടുകാരി; വൈറലായി താരത്തിന്റെ മറുപടി