Select Your Language

Notifications

webdunia
webdunia
webdunia
webdunia

500 ഓളം പുരുഷന്മാരുടെ മുന്നിൽ ഞാൻ വിറയ്ക്കുകയായിരുന്നു: സാമന്ത

Samantha

നിഹാരിക കെ.എസ്

, തിങ്കള്‍, 12 മെയ് 2025 (10:49 IST)
പുഷ്പ സിനിമയിലെ സാമന്തയുടെ ഡാൻസ് ആരാധകർക്ക് സർപ്രൈസ് ഗിഫ്റ്റ് ആയിരുന്നു. ചിത്രത്തിലെ ഐറ്റം ഡാൻസ് നമ്പർ ചെയ്യുമ്പോൾ താൻ വിറയ്ക്കുകയായിരുന്നു എന്ന് നടി സാമന്ത റൂത്ത് പ്രഭു. സാമന്തയുടെ കരിയറിലെ ശ്രദ്ധേയമായ ഒന്നായിരുന്നു അല്ലു അർജുനൊപ്പമുള്ള പുഷ്പ: ദി റൈസിലെ ചാർട്ട്ബസ്റ്റർ ഗാനമായ ഊ അണ്ടാവ. ഇത് വ്യക്തിപരമായ ഒരു വെല്ലുവിളിയായിരുന്നു ഇതെന്നും ഇത്തരം ചലഞ്ചിങ് ആയ വർക്കുകൾ തനിക്ക് ഇഷ്ടമാണെന്നും പറയുകയാണ് താരം.
 
ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്ന നടി. ചിത്രത്തിലെ ഡാൻസ് നമ്പർ ചെയ്യാനുള്ള തീരുമാനത്തെ പലരും എതിർത്തിരുന്നു എന്നും താൻ എടുക്കുന്ന തീരുമാനങ്ങളിൽ ചുറ്റുമുള്ളവരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കാറുള്ളത് എന്നും നടി പറഞ്ഞു. ആ സമയം മോശമായിരുന്നു. പക്ഷെ എനിക്ക് പാട്ടിന്റെ വരികൾ ഇഷ്ടപ്പെട്ടു. ഈ സിനിമ എങ്ങനെ വരുമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ ആരും ഇങ്ങനെയാെന്ന് മുമ്പ് എനിക്ക് ഓഫർ ചെയ്തി‌ട്ടില്ല. 
 
ജൂനിയർ ആർട്ടിസ്റ്റുകളായ 500 ഓളം പുരുഷൻമാർക്ക് മുന്നിൽ ഞാൻ ആക്ഷൻ പറയുന്നത് വരെ വിറയ്ക്കുകയായിരുന്നു എന്നാണ് സാമന്ത പറഞ്ഞത്. അതേസമയം, മിനുട്ടുകൾ മാത്രമുള്ള ഡാൻസ് നമ്പറിന് അഞ്ച് കോടി രൂപയാണ് സമാന്ത വാങ്ങിയതെന്നാണ് പുറത്തു വന്ന റിപോർട്ടുകൾ. വിവാഹമോചനത്തിന്റെ സമയത്താണ് ഈ ഡാൻസ് നമ്പർ നടി ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നാമന് 800 കോടി, വന്മരങ്ങളെ വെട്ടി മോഹൻലാൽ; ഈ വർഷം പണം വാരിയ അഞ്ച് ഇന്ത്യൻ സിനിമകൾ