Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

'ബറോസ് ഒരു കൊമേഴ്ഷ്യല്‍ ത്രില്ലര്‍ അല്ല',മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് ഛായാഗ്രഹകന്‍ സന്തോഷ് ശിവന്‍

ബറോസ്

കെ ആര്‍ അനൂപ്

, ബുധന്‍, 28 ഏപ്രില്‍ 2021 (11:18 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആയതിനാല്‍ വലിയ പ്രതീക്ഷകളോടെയാണ് ബാറോസ് കാണാനായി ഓരോ ആരാധകരും കാത്തിരിക്കുന്നത്. സിനിമയെക്കുറിച്ച് പുറത്തുവരുന്ന ഓരോ വിശേഷങ്ങളും എന്താണെന്ന് അറിയുവാനുള്ള ആവേശത്തിലുമാണ് ഓരോരുത്തരും. ബാറോസ് എങ്ങനെ ആയിരിക്കുമെന്ന ഒരു സൂചന ഛായാഗ്രഹകന്‍ സന്തോഷ് ശിവന്‍ നല്‍കി.  
 
'ബാറോസ് ഒരു ത്രിഡി സിനിമയാണ്. ടെക്നിക്കലി ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. മാത്രമല്ല ബറോസ് ഒരു കൊമേഴ്ഷ്യല്‍ ത്രില്ലര്‍ അല്ല. ചില്‍ഡ്രന്‍സ് ഫിലിം ആണെങ്കിലും ത്രിഡി ആകുമ്പോള്‍ വലിയ റീച്ചായിരിക്കും. വലിയ ആളുകള്‍ക്കും ഇഷ്ടപ്പെടുന്ന ഒരുപാട് സംഭവങ്ങള്‍ സിനിമയില്‍ ഉണ്ട്'- സന്തോഷ് ശിവന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
 
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന തരത്തിലാകും സിനിമ നിര്‍മ്മിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് കാലത്തിന്റെ ആവശ്യം,18 വയസ്സിന് മുകളില്‍ ഉള്ളവരോട് അഭ്യര്‍ത്ഥനയുമായി മഹേഷ് ബാബു