Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്നത്തെ മമ്മൂട്ടിയല്ല ഇത്, ഏറെ മാറിപ്പോയി: സത്യന്‍ അന്തിക്കാട്

അന്നത്തെ മമ്മൂട്ടിയല്ല ഇത്, ഏറെ മാറിപ്പോയി: സത്യന്‍ അന്തിക്കാട്

അനീഷ് രാജന്‍

, വെള്ളി, 15 നവം‌ബര്‍ 2019 (18:51 IST)
മമ്മൂട്ടി എന്ന നടന്‍ പതിറ്റാണ്ടുകളായി മലയാള സിനിമയിലെ രാജാവായി നിലനില്‍ക്കുകയാണ്. എന്താണ് ഇത്രയും വലിയ ഒരു വിജയം അദ്ദേഹത്തിന് ഉണ്ടാകാന്‍ കാരണം? ആ സൌന്ദര്യമാണോ? ശബ്‌ദഗാംഭീര്യമാണോ? അഭിനയമികവാണോ? ഇതേപ്പറ്റിയുള്ള ഗവേഷണങ്ങള്‍ക്കൊന്നും ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. 
 
എന്നാല്‍ ഇപ്പോള്‍ സത്യന്‍ അന്തിക്കാട് പറയുന്ന ഒരു കാര്യം ശ്രദ്ധിച്ചാല്‍ എന്താണ് മമ്മൂട്ടി ഇപ്പോഴും മലയാളത്തിന്‍റെ മെഗാസ്റ്റാറായി തുടരുന്നതിന് കാരണം എന്ന് വ്യക്തമാകും. സത്യന്‍ പറയുന്നത്, മമ്മൂട്ടിയെപ്പോലെ സ്വയം നവീകരിക്കുന്ന നടന്‍‌മാര്‍ അധികം പേരില്ല എന്നാണ്. ഓരോ സിനിമ കഴിയുമ്പോഴും, ഓരോ വര്‍ഷം കഴിയുമ്പോഴും മമ്മൂട്ടി അഭിനയകലയില്‍ നവീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്. അഭിനയത്തില്‍ നിരന്തരം പുതുമ വരുത്തിക്കൊണ്ടിരിക്കുന്നു.
 
മമ്മൂട്ടിയുടെ പഴയകാല ചിത്രങ്ങള്‍ നോക്കുക. അന്നത്തെ അഭിനയത്തിന്‍റെ രീതി പാടേ ഉപേക്ഷിച്ചുകൊണ്ട് പുതിയ ശൈലി രൂപപ്പെടുന്നത് കാണാം. യുവാക്കളുടെ കൂടെയാണ് മമ്മൂട്ടി എപ്പോഴും സഞ്ചരിക്കുന്നത്. പുതിയ ആളുകളോടൊപ്പവും പുതുമയോടൊപ്പവും സഞ്ചരിക്കുമ്പോള്‍ അദ്ദേഹവും നവീകരിക്കപ്പെടുന്നു. മനസുകൊണ്ടും പ്രവൃത്തികൊണ്ടും കൂടുതല്‍ ചെറുപ്പമായിക്കൊണ്ടിരിക്കുന്നു. അഭിനയത്തിന്‍റെ കാര്യത്തില്‍ പോസിറ്റീവായ മാറ്റങ്ങളിലൂടെയാണ് മമ്മൂട്ടി കടന്നുപോകുന്നതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
 
‘ഒരാള്‍ മാത്രം’ എന്ന ചിത്രത്തിന് ശേഷം 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട് ഒരു മമ്മൂട്ടിച്ചിത്രം ചെയ്യുന്നത്. ഇക്‍ബാല്‍ കുറ്റിപ്പുറമാണ് ഈ സിനിമയുടെ തിരക്കഥാകൃത്ത്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ആരേയും കണ്ണുമടച്ച് വിശ്വസിക്കില്ല: അറസ്റ്റിലായതോടെ ഉറപ്പിച്ചുവെന്ന് ധന്യ മേരി വർഗീസ്