Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി... ഷം‌ന പറയുന്നു !

ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി... ഷം‌ന പറയുന്നു !

കെ ആര്‍ അനൂപ്

, വ്യാഴം, 23 ജൂലൈ 2020 (22:02 IST)
നടി ഷംന കാസിം തൻറെ അഭിനയ ജീവിതത്തിന്റെ പതിനാറാം വാർഷികം ആഘോഷിക്കുകയാണ്. 2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം തൻറെ കരിയർ ആരംഭിച്ചത്. ഇപ്പോഴിതാ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ഷംന ഒരു വീഡിയോയും പങ്കുവെച്ചിരിക്കുകയാണ്. അതിനോടൊപ്പം എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
 
16 വർഷങ്ങൾ... മനോഹരമായ ഒരു യാത്രയായിരുന്നു. ഒരുപാട് അഭിനന്ദനങ്ങൾ, നിരുപാധികമായ സ്നേഹം, കുറച്ച് മഹത്തരായ ഓർമ്മകൾ - ഒരുപാട് കാര്യങ്ങൾ പഠിച്ചു. വിജയം, പണം, വെറുപ്പ് അങ്ങനെ ജീവിതത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ. പക്ഷേ എന്നോട് ജനങ്ങൾ കാണിക്കുന്ന സ്നേഹമാണ് എന്നെ ഇവിടെ നിർത്തുന്നത്. എൻറെ ജീവിതയാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി. അമ്മയുടെ പിന്തുണയും കരുതലും ഇല്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ വരെ എത്തില്ലായിരുന്നു - ഷംന പറയുന്നു. 
 
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഷം‌ന അഭിനയിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ നിലവാരം ഉയര്‍ത്തി !