ഇനി എന്‍റെ എല്ലാ ജീവിതച്ചെലവും നോക്കേണ്ടത് സംവിധായകന്‍ വി എം വിനു, അയാളാണ് എല്ലാത്തിനും ഉത്തരവാദി: ഞെട്ടിച്ച് ശ്രീനിവാസന്‍ !

തിങ്കള്‍, 6 മെയ് 2019 (15:47 IST)
തന്‍റെ ഇനിയുള്ള എല്ലാ ജീവിതച്ചെലവും നോക്കേണ്ടത് സംവിധായകന്‍ വി എം വിനു ആണെന്നും അയാളാണ് എല്ലാത്തിനും ഉത്തരവാദിയെന്നും നടന്‍ ശ്രീനിവാസന്‍. ചാലക്കുടി മണ്ഡലത്തില്‍ ഇന്നസെന്‍റ് ജയിക്കുമെന്നും ശ്രീനിവാസന്‍ പറയുന്നു.
 
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍റെ രസകരമായ പ്രസ്താവനയുള്ളത്. ഒരു മരണം കഴിഞ്ഞിട്ടാണ് ഞാന്‍ തിരിച്ചെത്തിയിരിക്കുന്നത്. തിരികെയെത്താന്‍ കാരണക്കാരന്‍ സംവിധായകന്‍ വി എം വിനുവാണ്. അതുകൊണ്ട് ഇനി അങ്ങോട്ടുള്ള എന്‍റെ എല്ലാ ജീവിതച്ചെലവും നോക്കേണ്ടതും വിനുവാണ് - താമശയായി ശ്രീനിവാസന്‍ പറയുന്നു.
 
ഇത്രയേയുള്ളൂ മരണം എന്ന്  ബോധ്യമായി. എനിക്ക് ഒരു പേടിയുമില്ല. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് ഇന്നസെന്‍റ് ജയിക്കുമെന്നും തൃശൂരില്‍ സുരേഷ്ഗോപി കുറേയധികം വോട്ട് പിടിക്കുമെന്നും ശ്രീനി പറയുന്നു.
 
വി എം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ പഴയഫോമില്‍ മടങ്ങിയെത്തുന്നത്. ബഡായിക്കാരനായ ഒരു കഥാപാത്രത്തെയാണ് ശ്രീനി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ഇത്തവണ എങ്ങനെ ഒഴിവാക്കാം?‘ ഡൽഹിയിലെ ചർച്ചകൾക്ക് മൂർച്ഛ കൂടുന്നു? - അമുദവനെ കണ്ടില്ലെന്ന് നടിക്കുമോ?